സദാനന്ദന്‍റെ സമയം: 12 കോടിയുടെ ബമ്പര്‍ പെയിന്റിങ് തൊഴിലാളിയായ കോട്ടയംകാരന് ലഭിച്ചു

Spread the love

 

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്‍). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

 

12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദാനന്ദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്ന് കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നാണ് സദാനന്ദന്‍ ലോട്ടറി വാങ്ങിയത്.

 

കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. അപ്രതീക്ഷിതമായി 12 കോടി രൂപ അടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും

error: Content is protected !!