പോപ്പുലര്‍ ഫിനാന്‍സ് ; നിക്ഷേപക കൂട്ടായ്മയെ തകര്‍ക്കുവാന്‍ ഗൂഡ നീക്കം

Spread the love

 

KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങി എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ആദ്യം ആധികാരികമായി വാര്‍ത്ത നല്‍കിയപ്പോള്‍ നിക്ഷേപകര്‍ എല്ലാം വിളിച്ചത് കോന്നി വാര്‍ത്തയെ ആണ് . അന്ന് മുതല്‍ നിക്ഷേപകര്‍ക്ക് ഒപ്പം നിലകൊണ്ട ഏക മാധ്യമം കോന്നി വാര്‍ത്തയാണ് . നിക്ഷേപകര്‍ സംഘടിച്ചതും കോന്നി വാര്‍ത്തനല്‍കിയ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആണ് . ഇപ്പോള്‍ നിക്ഷേപകരെ നിക്ഷേപക കൂട്ടായ്മയില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ചില കുബുദ്ധികള്‍ ശ്രമം തുടങ്ങി . അത്തരം ഈനാം പീച്ചികളായ പകല്‍ മാന്യന്മാരെ ഉടന്‍ പുറത്താക്കണം . ആരുടെയോ ജല്പനത്തിനു അനുസരിച്ച് ഓരോ ദിനവും വാക്കുകള്‍ മാറ്റി പറയുന്ന ഇത്തരം ഏറാന്‍ മൂളികളെ ഉടന്‍ പോപ്പുലര്‍ നിക്ഷേപക സംഘടനയില്‍ നിന്നും പുറത്താക്കണം .

 

അർത്ഥശൂന്യമായ വാർത്തകൾ കെട്ടി ചമച്ചു നിക്ഷേപകരുടെ ഇടയില്‍ പിളര്‍പ്പ് ഉണ്ടാക്കി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംഘത്തിനു ഒപ്പം കൂടിയ ആളുകള്‍ ദയവായി ഈ അരോചകമായ തൊരിത്തില്‍ കുത്തുകള്‍ നിര്‍ത്തുക .
ഇല്ലെങ്കില്‍ നിങ്ങളെ തുറന്ന് കാട്ടി വാര്‍ത്തകള്‍ ചെയ്യേണ്ടി വരും .നിങ്ങള്‍ ഒരു പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ ആണെങ്കില്‍ നിക്ഷേപകര്‍ക്ക് പണം വാങ്ങി നല്‍കുവാന്‍ ഉള്ള ഈ യജ്ഞത്തില്‍ മനസ്സ് അര്‍പ്പിക്കുക .

പോപ്പുലര്‍ നിക്ഷേപകരുടെ പ്രമുഖ സംഘടന ആണ് പി എഫ് ഡി എ .  ഗ്രൂപ്പ് രൂപീകരിക്കാന്‍ എല്ലാ ഉപദേശവും നല്‍കിയത് കോന്നി വാര്‍ത്ത മുന്‍ കൈ എടുത്താണ് . അതില്‍ ഉള്ള അംഗങ്ങള്‍ ചേര്‍ന്നു വിപുലമായി രൂപീകരിച്ച സംഘടന ആണ് പി എഫ് ഡി എ . പിന്നീട്‌ രൂപം കൊണ്ട സംഘടന ആണ് വകയാര്‍ ഗ്രൂപ്പ് . പിന്നീട്‌ രൂപീകൃതമായ ഗ്രൂപ്പുകള്‍  ആര്‍ക്ക് വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിക്ഷേപകര്‍ അറിയുക .

സംഘടനയെ പിളര്‍ത്തി അതിലൂടെ ആരുടെ ഒക്കെയോ ഏറാന്‍ മൂളികള്‍ ആകുവാനും ചിലര്‍ ശ്രമിക്കുന്നു എന്ന് പി എഫ് ഡി എയുടെ പ്രസിഡന്റ് സി എസ് നായര്‍ കോന്നി വാര്‍ത്തഡോട്ട് കോമിനോട് പറഞ്ഞു .സംഘടന രീതിയില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു എന്നും സി എസ് നായര്‍ പറഞ്ഞു

പോപ്പുലര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഒരു സംഘം വന്നിട്ടുണ്ട് . അവരെ തിരിച്ചറിയണം .അവര്‍ ആരുടെയോ ഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു . ഇവരെ ഉടന്‍ സംഘടനയില്‍ നിന്നും പുറത്താക്കണം .നിക്ഷേപകര്‍ക്ക് അനുകൂലമായി എന്നും പ്രവര്‍ത്തിക്കുന്ന ഏക സംഘടന ആണ് പി എഫ് ഡി എ .ഇതിനെ സമൂഹ മധ്യത്തില്‍ തകര്‍ക്കാന്‍ ഉള്ള ഉള്ള ഗൂഡ നീക്കം ഉണ്ട് .ഇത് അംഗങ്ങള്‍ തിരിച്ചറിയുക .

നീതിയുടെ വാതിലുകള്‍ തുറന്നത് പി എഫ് ഡി എ നടത്തിയ സമരം ഒപ്പം കൃത്യമായ ഇടപെടലുകള്‍ ആണ് . അതിനു ഈ സംഘടനയെ അഭിനന്ദിക്കുന്നു . പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് വാര്‍ത്തയാക്കുവാന്‍ മടിച്ച മാധ്യമങ്ങളെ വാര്‍ത്ത ചെയ്യുവാന്‍ നിരന്തരം വാര്‍ത്തകള്‍ ചെയ്തു മാതൃക കാണിച്ച ഏക മാധ്യമം കോന്നി വാര്‍ത്ത ആണ് എന്ന് നിക്ഷേപകര്‍ ഒന്ന് ചേര്‍ന്നു പറയുന്നു . അവരുടെ ഇടയില്‍ ഉള്ള ഈ പടലപിണക്കം കോന്നി വാര്‍ത്ത ആധികാരികം ആയി റിപ്പോര്‍ട്ട് ചെയ്യുന്നു .

 

error: Content is protected !!