പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രക്തം ഊറ്റി കുടിക്കുന്നത് ആരാണ് ..?

 

konnivartha.com : കോന്നി വകയാര്‍ ആസ്ഥാനം ഉള്ള പോപ്പുലര്‍ ഫിനാന്‍സ് എന്ന വലിയ സ്ഥാപനത്തില്‍ കോടികളും ചെറിയ തുകയും നിക്ഷേപിച്ച ആളുകള്‍ക്ക് കൃത്യമായ പലിശ നല്‍കി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച സ്ഥാപനത്തിലെ മുതിര്‍ന്ന ജീവനക്കാര്‍ പകല്‍ മാന്യന്മാര്‍ ആയി ഇന്നും ഈ നാട്ടില്‍ ജീവിക്കുന്നു . ഇവരുടെ പേരില്‍ കേസ് ഇല്ല .ഇവര്‍ക്ക് കോടികള്‍ ആസ്തി ഇപ്പോള്‍ ഉണ്ട് . പോപ്പുലര്‍ എന്ന സ്ഥാപനം പൊളിയും എന്ന് കണ്ട ഇവര്‍ സ്വയം നിക്ഷേപകരുടെ പണം സ്വന്തമായി മാറ്റി . ഇവരുടെ ആസ്തി കോടികള്‍ ആണ് .

പ്രധാന ഓഫീസായ വകയാര്‍ ജോലി ചെയ്ത എല്ലാ ആളുകള്‍ക്കും ലക്ഷം രൂപയുടെ ആസ്തി .ഇത് എങ്ങനെ വന്നു .അത് അന്വേഷിക്കുക .ചിലര്‍ സിനിമ എടുക്കുന്നു .ഈ പണം ആരുടെ . മുഴുവന്‍ ജീവനക്കാരുടെയും നിലവില്‍ ഉള്ള ആസ്തി അന്വേഷിക്കണം .അപ്പോള്‍ കൂടുതല്‍ കോടികള്‍ കാണാം .

പോപ്പുലര്‍ എന്ന സ്ഥാപനം മഹാ തട്ടിപ്പ്ആയിരുന്നു .കോന്നി വാര്‍ത്ത ആണ് ആദ്യമായി വാര്‍ത്ത നല്‍കിയത് . അന്ന് നിക്ഷേപകരില്‍ പലരും അപമാനിച്ചു .ട്രോള്‍ എന്ന് പറഞ്ഞു .ഇപ്പോള്‍ മറ്റു പലരും അവകാശ വാദവുമായി എത്തി .അവര്‍ കാണിക്കുന്ന ജല്പനം നില നില്‍ക്കാന്‍ ആണോ  . കോന്നി വാര്‍ത്ത ആണ് ഈ വാര്‍ത്ത കൊണ്ട് വന്നത് എന്ന് നിക്ഷേപകര്‍ പറയുന്നു .അല്ല എങ്കില്‍ നിക്ഷേപകര്‍ പറയുക .

പോപ്പുലര്‍ എന്നസ്ഥാപനം ഒരിക്കലും പോപ്പുലര്‍ അല്ല . വെറും തട്ടിപ്പ് . അനേകം ന്യൂസ്‌ കോന്നി വാര്‍ത്ത നല്‍കി .അപ്പോള്‍ എല്ലാം നിക്ഷേപകര്‍ ഞങ്ങളെ അപമാനിച്ചു .ഇപ്പോള്‍ അവരും പറയുന്നു കോന്നി വാര്‍ത്ത നല്‍കിയ വാര്‍ത്ത കൃത്യം ആണെന്ന് . കോന്നി വാര്‍ത്ത കൃത്യമായ ന്യൂസ്‌ നല്‍കും . അതിനു ആരുടേയും ഒത്താശ വേണ്ട .

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് കോന്നി വാര്‍ത്ത ആണ് .അതില്‍ ഒരാള്‍ക്കും സംശയം ഇല്ല എന്ന്കരുതുന്നു . നിക്ഷേപകര്‍ അവരുടെ പണം തിരികെ കിട്ടാന്‍ ഉള്ള ആഗ്രഹത്തില്‍ ആണ് . അവരുടെ കൂടെ ഉണ്ടാകും കോന്നി വാര്‍ത്ത . നിക്ഷേപകരുടെ രക്തം ഊറ്റി കുടിക്കുന്ന ചില ആളുകള്‍ നിക്ഷേപക കൂട്ടായ്മയില്‍ ഉണ്ട് .അവരെ ഉടന്‍ പുറത്താക്കുക .

 

error: Content is protected !!