അടൂര്‍ മണ്ഡലത്തില്‍ മൂന്നു റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ആനന്ദപ്പള്ളി -കൊടുമണ്‍ റോഡിന് നാലു കോടി രൂപ, അടൂര്‍ -മണ്ണടി റോഡിന് 3.75 കോടി രൂപ, ഏനാത്ത്- ഏഴംകുളം റോഡിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡുകള്‍ക്ക് തുക അനുവദിച്ചത്. ഇതില്‍ മണ്ണടി റോഡിന് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് 3.75 കോടി രൂപ അനുവദിച്ചത്. ഏനാത്ത്-ഏഴംകുളം പാതയുടെ നേരത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ശേഷിക്കുന്ന റോഡ് പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണു 60 ലക്ഷം രൂപ അനുവദിച്ചത്. ആനന്ദപ്പള്ളി റോഡിന്റെ ദുരവസ്ഥ മനസിലാക്കി പ്രത്യേകമായ നിവേദനം നല്‍കിയതിന്റെ…

Read More

കോന്നിയിലെ ക്വാറികളിൽ വ്യാപകമായി വിജിലൻസ് പരിശോധന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന.അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് പരിശോധന.ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ക്വാറികളിലെ രേഖകളടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. പരിശോധനകളുടെ ഭാഗമായി മുഴുവന്‍ രേഖകളും വിജിലന്‍സ് പരിശോധിക്കുന്നു . ക്രമം വിട്ട് അനുമതി നല്‍കിയ ക്വാറികളെ കുറിച്ച് വിജിലന്‍സില്‍ പരാതി ലഭിച്ചു . ഒരു വര്‍ഷം മാത്രം പുതുക്കിനല്‍കുന്ന ക്വാറികളില്‍ ചില പഞ്ചായത്തുകള്‍2,3, 5 വര്‍ഷം വരെ ലൈസന്‍സ്സ് പുതുക്കി നല്‍കിയതായി പരാതി ഉണ്ട് . ഇതില്‍ വലിയ അഴിമതി ഉണ്ട് . പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി . വിജിലന്‍സ് പരിശോധന തുടങ്ങിയപ്പോള്‍ മുതല്‍ കോന്നി മേഖലയില്‍ ടിപ്പര്‍ ലോറികള്‍ ഒതുക്കി . കോന്നി മേഖലയില്‍ ക്രമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറി ,പാറമട എന്നിവയുടെ…

Read More

പോപ്പുല‌‌‌ർ ഫിനാൻസ് : സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തു

  പോപ്പുല‌‌‌ർ ഫിനാൻസ് കേസിൽ സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്തായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. കോടതിയലക്ഷ്യം കാണിച്ചാൽ പൊലീസുകാരെ വിളിച്ചുവരുത്തുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ എടുത്ത നടപടികള്‍ ,രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, എന്നിവ സംബന്ധിച്ച് വിശദീകരണം നൽകണമെന്നും…

Read More

പോപ്പുലര്‍ ഫിനാന്‍സ് സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ്‌

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാൻസ്സിന്‍റെ കീഴിലുള്ള എറണാകുളം ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻഎറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികൾക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.പോപ്പുലര്‍ ഫിനാന്‍സിൻ്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി…

Read More

ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് : പോലീസ് കര്‍ശനമായി ഇടപെടും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള ബാങ്കുകളുടെ മുന്നിലെ തിരക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കര്‍ശനമായി ഇടപ്പെടുവാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി . കോന്നിയില്‍ ഇന്നലെയും ഇന്നും ബാങ്കുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് ആയിരുന്നു .ഇക്കാര്യം ” കോന്നി വാര്‍ത്ത ” റിപ്പോര്‍ട്ട് ചെയ്തിരുന്നു . ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു . ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് തന്നെ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ സിസ്റ്റം കൊണ്ടുവരണം എന്നു മുഖ്യമന്ത്രി പറഞ്ഞു . പ്രായം ഉള്ള ആളുകള്‍ കൂട്ടം കൂടിയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ എത്തുന്നത് . എല്ലാവരും പാസ് ബുക്ക് പതിപ്പിക്കാന്‍ എന്ന ചെറിയ കാര്യത്തിന് വേണ്ടി ആണ് എത്തുന്നത് . തിരക്ക് കൂടിയതോടെ കോന്നി പോലീസിന് ഇന്നലെ വടി എടുക്കേണ്ട അവസ്ഥ ഉണ്ടായി .അക്കാര്യം കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു .കോന്നി…

Read More

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : മാനസിക പ്രയാസത്താല്‍ നിക്ഷേപകര്‍ മരണപ്പെടുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ നിരവധി ആളുകള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു . 7 ദിവസത്തിന് ഉള്ളില്‍ 4 ആളുകള്‍ ആണ് ഹൃദയ വേദനയോടെ മരണപ്പെട്ടത് . ആദ്യം മരണപ്പെട്ടത് തുമ്പമണ്ണിലെ നിക്ഷേപകന്‍ ആയിരുന്നു . തുടരെ തുടരെ നിക്ഷേപകര്‍ മരണപ്പെടുകയാണ് . ചെറിയ സമ്പാദ്യം പോലും വിശ്വസിച്ചു നിക്ഷേപിച്ചു . അതില്‍ നിന്നും മാസം കിട്ടുന്ന പലിശ എടുത്തു ജീവിതം കഴിഞ്ഞവര്‍ ആണ് മിക്കവരും . മക്കളെ പഠിപ്പികാന്‍ , മരുന്നു വാങ്ങാന്‍ ,കൃഷി നടത്തുവാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കരുതിയ പണം പോപ്പുലര്‍ എന്ന സ്ഥാപനത്തില്‍ ആളുകള്‍ നിക്ഷേപിച്ചു . മാസം തോറും കൃത്യമായ പലിശ ലഭിച്ചതോടെ പലിശ ലഭിച്ചവര്‍ ബന്ധുക്കളെ ,സുഹൃത്തുക്കളേ കൂടി പോപ്പുലറില്‍ ചേര്‍ത്ത് നല്‍കി .അവര്‍ക്കും പലിശ ലഭിച്ചു . വിശ്വസ്തത…

Read More

കോന്നിയില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക് : പോലീസ് വടിയെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പകരുമെന്ന ഭീതി ഇല്ല , രോഗത്തെ കുറിച്ചുള്ള ഒരു ബോധവും ഇല്ല . കോവിഡ് വന്നാല്‍ വരട്ടെ ,പനി പോലെ വന്നു പോകും .ഇതാണ് കോന്നിയിലെ ആളുകളുടെ മനോഭാവം . കോവിഡ് വ്യാപനം കൂടിയതിനാല്‍ 144 പ്രഖ്യാപിച്ച പ്രദേശം ആണെന്ന് തോന്നില്ല കോന്നി കണ്ടാല്‍ .എങ്ങും തിരക്കോട് തിരക്ക് , സാമൂഹിക അകലം ഇല്ല ,കൈകഴുകാന്‍ എങ്ങും വെള്ളം ഇല്ല ,സോപ്പും ഇല്ല മാസ്ക്ക് താടിക്ക് കീഴില്‍ ഇട്ടു . അധികാരികളെ കാണുമ്പോള്‍ വലിച്ചു മൂക്കിന് മുകളില്‍ ഇടും . കോന്നി ബാങ്കുകള്‍ക്ക് മുന്നില്‍ ആണ് ഇന്നത്തെ തിരക്ക് . കൂട്ടം കൂടി നില്‍ക്കുന്ന ബാങ്കിലെ ഇടപാടുകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി പോലും മിനക്കെടുന്നില്ല .ഒടുവില്‍ കോന്നി പോലീസ് എത്തി നല്ല ഉപദേശം നല്‍കി എങ്കിലും കൂട്ടം കൂടി…

Read More

പോപ്പുലര്‍ ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ : നിയമ ഉപദേശം ലഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ക്രയവിക്രയം സംബന്ധിച്ച പ്രതികള്‍ നല്‍കിയ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ എന്‍ഫോര്‍സെമെന്‍റ് കണ്ടെത്തി .പ്രതികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണ് . ഇവരുടെ പഴയ മൊഴികള്‍ പരിശോധിച്ചു വരുകയാണ്. കൂടുതല്‍ വ്യക്തത വരുത്താനായി ഇഡി അഞ്ചുപേരെയുംഇന്ന് വീണ്ടും ചോദ്യംചെയ്യുന്നു . പ്രതികള്‍ക്ക് കൃത്യമായ നിയമ ഉപദേശം ലഭിച്ചിരുന്നു . കോടികളുടെ നിക്ഷേപക തുകകള്‍ എവിടെയാണ് പ്രധാനമായും നിക്ഷേപിച്ചത് എന്നത് സംബന്ധിച്ചു അഞ്ചു പ്രതികളും വെളിപ്പെടുത്തുന്നില്ല . ഈ ചോദ്യം ചോദിക്കുമ്പോള്‍ മണിക്കൂറുകള്‍ മൌനം ആയിരിക്കുകയോ കരയുകയോ ചെയ്യുന്നു . നിക്ഷേപക തട്ടിപ്പില്‍ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കൂട്ട് പ്രതികള്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിനും മൌനം ആണ് മറുപടി . ഒരു മകളുടെ കുടുംബ പരമായ വിഷയം തീര്‍ക്കുവാന്‍…

Read More

പോപ്പുലര്‍ ഫിനാന്‍സ് :കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവരെ കണ്ടെത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ കണക്കില്‍ പ്പെടാത്ത പണം നിക്ഷേപിച്ചവരെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും . കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉടമകളുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത രേഖകളില്‍ കോടികളുടെ നിക്ഷേപം ഉള്ള നിരവധി ആളുകളുടെ വിവരങ്ങള്‍ കിട്ടിയിരുന്നു . ഇത് തന്നെ കോടികള്‍ വരും . നോട്ട് നിരോധന സമയത്ത് കോടികളുടെ കള്ളപ്പണം പോപ്പുലറിലൂടെ മാറ്റി എടുത്തതായുള്ള വിവരവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ആണ് ഇപ്പോള്‍ അന്വേഷങ്ങള്‍ പുരോഗമിക്കുന്നത് .പോപ്പുലറില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരം എന്‍ഫോര്‍സ്മെന്‍റ് ശേഖരിച്ചു . ഇവരെകുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നു . ഇവരെക്കൂടി ചോദ്യം ചെയ്യാന്‍ ഉള്ള നടപടികള്‍ ഉണ്ടായി . കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പണം നിക്ഷേപിച്ചവര്‍ ആണ് ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കി…

Read More

പോപ്പുലര്‍ ഫിനാന്‍സ് രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഉടമകളുടെ വകയാറില്‍ ഉള്ള വീട്ടില്‍ നിന്നും പ്രധാന ഓഫീസില്‍ നിന്നും പോലീസ് റെയിഡ് നടത്തി കണ്ടെത്തിയ രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു .   ബന്ധുക്കളുടെ വീടുകളിലും രഹസ്യമായി ഒളിപ്പിച്ച വസ്തുക്കളുടെ രേഖകളും അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു . തൊണ്ടി മുതലായ ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത് കോന്നി പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ആണ് . ഒരു രേഖപോലും പുറത്തു പോകാതെ ഇരിക്കാന്‍ ആണ് ലോക്കപ്പില്‍ രേഖകള്‍ സൂക്ഷിച്ചത് . മുഴുവന്‍ സമയവും സി സി ടി വി യും പ്രവര്‍ത്തിക്കുന്നു . കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് രേഖകള്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലീസ് ചീഫ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു . ഒരു രേഖഎങ്കിലും നഷ്ടമായാല്‍ അത്…

Read More