പോപ്പുലര്‍ ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ : നിയമ ഉപദേശം ലഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ക്രയവിക്രയം സംബന്ധിച്ച പ്രതികള്‍ നല്‍കിയ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ എന്‍ഫോര്‍സെമെന്‍റ് കണ്ടെത്തി .പ്രതികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണ് . ഇവരുടെ പഴയ മൊഴികള്‍ പരിശോധിച്ചു വരുകയാണ്. കൂടുതല്‍ വ്യക്തത വരുത്താനായി ഇഡി അഞ്ചുപേരെയുംഇന്ന് വീണ്ടും ചോദ്യംചെയ്യുന്നു . പ്രതികള്‍ക്ക് കൃത്യമായ നിയമ ഉപദേശം ലഭിച്ചിരുന്നു . കോടികളുടെ നിക്ഷേപക തുകകള്‍ എവിടെയാണ് പ്രധാനമായും നിക്ഷേപിച്ചത് എന്നത് സംബന്ധിച്ചു അഞ്ചു പ്രതികളും വെളിപ്പെടുത്തുന്നില്ല . ഈ ചോദ്യം ചോദിക്കുമ്പോള്‍ മണിക്കൂറുകള്‍ മൌനം ആയിരിക്കുകയോ കരയുകയോ ചെയ്യുന്നു .
നിക്ഷേപക തട്ടിപ്പില്‍ അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കൂട്ട് പ്രതികള്‍ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിനും മൌനം ആണ് മറുപടി . ഒരു മകളുടെ കുടുംബ പരമായ വിഷയം തീര്‍ക്കുവാന്‍ കോടികളുടെ നിക്ഷേപക തുക ഉപയോഗിച്ചു എന്നാണ് പ്രതികളില്‍ ഒരാളായ തോമസ് ഡാനിയല്‍ എന്ന റോയിയുടെ മറുപടി . ഇത് എത്ര തുകയാണെന്ന് പറഞ്ഞില്ല . റോയിയുടെ മൂന്നു പെണ്‍ മക്കളില്‍ നിന്നും എന്‍ഫോര്‍സെമെന്‍റ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും . റോയിയുടെ ഭാര്യ പ്രഭയ്ക്ക് തട്ടിപ്പ് നടന്നു എന്നു വിവരം ഉണ്ടെങ്കിലും കണക്കുകളെ സംബന്ധിച്ചു കൂടുതല്‍ അറിയില്ല . റോയിയുടെ അമ്മയ്ക്കും കണക്ക് സംബന്ധിച്ചു വിവരം ഇല്ല എന്നു അറിയുന്നു .ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തില്ല .പണം തട്ടിപ്പിന് മാസ്റ്റര്‍ ബ്രയിനായ ഒരാളുടെ എല്ലാ സഹായവും ഉടമകള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് അറിയുന്നത് . ഈ ആളാണ് തട്ടിപ്പിന്‍റെ രീതികള്‍ റോയിയുടെ ഒരു മകള്‍ക്ക് പഠിപ്പിച്ചു നല്‍കിയത് . നിയമപരമായി എങ്ങനെ രക്ഷപ്പെടാം എന്നും ഇതിലൂടെ പ്രതികള്‍ മനസ്സിലാക്കി . അങ്ങനെയാണ് ഷെയര്‍ രീതിയില്‍ തട്ടിപ്പ് സ്ഥാപനത്തിലൂടെ പണം ശേഖരിച്ചത് .
എല്ലാ നിക്ഷേപകരെയും കുറഞ്ഞ കാലം കൊണ്ട് ഷെയര്‍ രീതിയില്‍ മാറ്റിയിരുന്നു . തര്‍ക്കിച്ച ചില നിക്ഷേപകര്‍ക്ക് റോയിയുടെ വകയാറിലെ വീട്ടില്‍ വെച്ചു പണം മടക്കി നല്‍കിയിരുന്നു . പോപ്പുലറില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ പരിഹരിച്ചിരുന്നത് കുടുംബ സുഹൃത്താണ് .
ഇയാള്‍ ആണ് സ്ഥാപനത്തില്‍ ഉണ്ടാകുന്ന പരാതികളില്‍ പോലും ഇടനില നിന്നിരുന്നത് .
ഇയാളെ കൂടി പോലീസ് കണ്ടെത്തണം എന്നാണ് ആവശ്യം .
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ വ്യക്തത തേടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത് . തോമസ് ഡാനിയല്‍ (റോയി ഡാനിയേല്‍), ഭാര്യയും മാനേജിങ് പാര്‍ട്ണറുമായ പ്രഭാ തോമസ്, മക്കളായ റിനു, റീബ എന്നിവരെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു .

error: Content is protected !!