ഇലന്തൂര്‍ ഗവ.കോളജ്: സ്ഥലം ലഭ്യമാക്കാന്‍ മന്ത്രിസഭാ അനുമതി

  ഇലന്തൂര്‍ ഗവ.കോളജിന് സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയതായി വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ഖാദി ബോര്‍ഡ് ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോളജിനായി ലഭ്യമാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.... Read more »

പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്ക്കാരം നടൻ ജനാർദ്ദനന് സമ്മാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടൻ ജനാർദ്ദനൻ സിനിമയുടെ നട്ടെല്ലാണെന്നും ,അദ്ദേഹം അതുല്യപ്രതിഭയാണെന്നും സംവിധായകൻ രൺജി പണിക്കർ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരവും ,... Read more »

ആശാ ജയകുമാറിന്‍റെ മരണം: കേസ് അട്ടിമറിക്കാൻ ശ്രമം: ബിജെപി പ്രക്ഷോഭത്തിലേക്ക്

കോന്നി സ്വദേശിനിയായ ആശാ ജയകുമാറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹരിദാസ് നൽകിയ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് ബിജെപി ആരോപിച്ചു.കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ബിജെപിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.ഒരു സിപിഎം നേതാവിന്റെ കുടുംബവുമായി... Read more »

അമിത വേഗത:  ടിപ്പര്‍ ലോറികള്‍ യുവമോര്‍ച്ച തടഞ്ഞു

  യുവമോർച്ച കോന്നി അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത വേഗത്തിലും അളവിൽ കൂടുതലായും പാറ ഉത്പന്നങ്ങളുമായി പാഞ്ഞു കൊണ്ടിരുന്ന ടിപ്പർ ലോറികൾ വഴിയിൽ തടഞ്ഞു.ഊട്ടുപാറയിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്.ഈ റോഡിലൂടെയാണ് അമിത വേഗത്തിൽ ടിപ്പറുകൾ വായുന്നത് ഇത് ഇരുചക്രവാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും... Read more »

കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ അടഞ്ഞുകിടന്നിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം വ്യാഴാഴ്ച (സെപ്റ്റംബര്‍ 17) മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാംമോഹന്‍ലാല്‍ അറിയിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയില്‍ 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.കെ.യില്‍ നിന്നും എത്തിയ തടിയൂര്‍... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി ഡയറക്ടർ റിയ ആൻ തോമസ് കസ്റ്റഡിയിൽ

  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാടുള്ള... Read more »

സംസ്ഥാനത്ത്‌ 4351 പേർക്ക്‌ കൂടി കോവിഡ്

    കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം... Read more »

കാട്ടുപന്നി കൃഷി നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം കൃഷി ഭവന് കീഴില്‍ ഉള്ള വകയാര്‍ കൈതക്കര വാലു തുണ്ടില്‍ റോയി മോന്‍ ഡാനിയലിന്‍റെ കൃഷി പൂര്‍ണ്ണമായും കാട്ടു പന്നി തിന്നു . 30 സെന്‍റ് സ്ഥലത്തു നിന്ന കാര്‍ഷിക വിളകള്‍ തിന്നു തീര്‍ത്തു... Read more »

കുക്ക് താൽകാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം... Read more »
error: Content is protected !!