പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്ക്കാരം നടൻ ജനാർദ്ദനന് സമ്മാനിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായ നടൻ ജനാർദ്ദനൻ സിനിമയുടെ നട്ടെല്ലാണെന്നും ,അദ്ദേഹം അതുല്യപ്രതിഭയാണെന്നും സംവിധായകൻ രൺജി പണിക്കർ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരവും , പൊന്നാട അണിയിക്കലും നടൻ ജനാർദ്ദനന് എറണാകുളത്തെ പ്രസാദം വീട്ടിൽവച്ച് നൽകിയശേഷം പുരസ്ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

നടൻ ജനാർദ്ദനന് തുല്യം അദ്ദേഹം മാത്രമാണെന്നും , അദ്ദേഹത്തിന്റെ സിനിമ ജീവിതം പുത്തൻ തലമുറയ്ക്ക് മാതൃകയാണ് . ക്യാപ്റ്റൻ രാജു , ജനാർദ്ദനൻ എന്നിവർ പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ പോലും ചലനം സ്വഷടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു.

നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണ് :
എം.പത്മകുമാർ .

നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല കഥാപാത്രമായി ജീവിക്കുകയാണെന്ന് പ്രശസ്തി പത്രം നൽകി കൊണ്ട് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു.

പ്രിയ സുഹൃത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഏറെ അഭിമാനകരം : ജനാർദ്ദനൻ

നാൽപത്തിയാറ് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യം കിട്ടിയ പുരസ്കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിൽ എന്നത് ഏറെ അഭിമാനം ഉണ്ടെന്ന് നടൻ ജനാർദ്ദനൻ പറഞ്ഞു.ആ അവാർഡ് പ്രേക്ഷക കൂട്ടായ്മ നൽകിയതിനാൽ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിക്ടർ ടി. തോമസ് ,പി. സക്കീർ ശാന്തി , എസ്. അഫ്സൽ , രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!