പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/05/2024 )

അപേക്ഷാ തീയതി 31 വരെ നീട്ടി

പച്ച മലയാളം അടിസ്ഥാന കോഴ്‌സ്, പത്താംതരം തുല്യതാ കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എന്നിവയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രുണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും കോഴ്‌സില്‍ ചേരാം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്

സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്നത് കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകള്‍. അടിസ്ഥാനകോഴ്‌സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.

 

ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്.പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോര്‍ഡുമാണ്.
പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്ക്) അപേക്ഷിക്കാവുന്നതാണ്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് സമാനമായ വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്‌സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസുമുള്‍പ്പെടെ 2600 രൂപ. പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്‌സ് ഫീസ് അടയ്‌ക്കേതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1,000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1,250 രൂപ വീതവും പഠനകാലയളവില്‍ ലഭിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസിനെ സമീപിക്കണം. ഫോണ്‍: 0468 2220799.

ഗ്രോത്ത് പള്‍സ് – നിലവിലുള്ള സംരംഭകര്‍ക്കുള്ള പരിശീലനം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ േകരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, 5 ദിവസത്തെ ഗ്രോത്ത് പള്‍സ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈമാസം 14 മുതല്‍ 18 വരെ കളമശേരിയിലെ കെഐഇഡി കാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

 

മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി.എസ്.ടി. ആന്‍ഡ് ടാക്‌സേഷന്‍, ഓപറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രൊസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540/ രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500/ രൂപ. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് താമസം ഉള്‍പ്പടെ 2,000 രൂപയും താമസം ഇല്ലാതെ 1,000 രൂപയും. താത്പര്യമുള്ളവര്‍ ംംം.സശലറ.ശിളീ/ൃേമശിശിഴരമഹലിറലൃ/ ല്‍ ഓണ്‍ലൈനായി ഈമാസം 11 ന് മുന്‍പ് അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2532890/2550322/9188922800

മാലിന്യമുക്തം നവകേരളം സംയുക്ത യോഗം  (9)

മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ ശുചിത്വ പദ്ധതികളുടെ ഭാഗമായി കാമ്പയിന്‍ സെക്രട്ടറിയേറ്റ്, ഏകോപനസമിതി എന്നിവയുടെ സംയുക്ത യോഗം  (9  ന് ) നടക്കും. ഉച്ചയ്ക്ക് 2.30ന് ജില്ലാ ശുചിത്വമിഷന്‍ ഹാളിലാണ് യോഗം.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്്‌സിലേക്ക് അപേക്ഷിക്കാം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 04682 270243.

സീറ്റ് ഒഴിവുണ്ട്

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മൊബൈല്‍ റിപ്പയറിങ് ആന്‍ഡ് സെര്‍വിസ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവുണ്ട്. പ്രായം 18-45. വിളിക്കേണ്ട നമ്പര്‍ 04682 270243.

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ്

ഈ മാസം 10 വരെ പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെഷ്യല്‍സ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെഷ്യല്‍സ് വരെയും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെഷ്യല്‍സ് വരെയും മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെഷ്യല്‍സ് വരെയും (സാധാരണയെക്കാള്‍ 3 – 5 ഡിഗ്രി സെഷ്യല്‍സ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും (9) തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 10 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊപ്ര സംഭരണം ആരംഭിച്ചു

2024 സീസണില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയുടെ അനുമതിയോടെ മാര്‍ക്കറ്റ് ഫെഡ് കൊപ്ര സംഭരണം ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത് സംഭരണം നടത്തിവരുന്ന പ്രദേശിക സംഘങ്ങള്‍ മുഖേനയാണ് മാര്‍ക്കറ്റ്‌ഫെഡ് മില്ലിംഗ് കൊപ്ര ക്വിന്റലിന് 11,160 രൂപ നിരക്കിലും ഉക്കൊപ്ര ക്വിന്റലിന് 12,000 രൂപ നിരക്കിലും സംഭരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃഷി ഭവന്‍/അക്ഷയ മുഖേന നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് മാത്രമേ താങ്ങുവില പ്രകാരം ആനുകൂല്യം ലഭിയ്ക്കുകയുള്ളൂ. അധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത്, കൃഷി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍:അധ്യാപകര്‍ക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള ട്യൂഷന്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.പി. വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനായി +2, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
നാച്ചുറല്‍ സയന്‍സ് (ബയോളജി), സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി), ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബിഎഡ്/പിജി യോഗ്യതയുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും ഈമാസം 20ന് വൈകിട്ട് 5 നകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരത്തിന് ഫോണ്‍-9544788310, 8547630042

error: Content is protected !!