തൊഴില്‍ അവസരം ( 04/05/2024 )

 

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ്  കണ്‍സള്‍ട്ടന്റുമാരുടെ അപേക്ഷ ക്ഷണിച്ചു

konnivartha.com: കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന സൂക്ഷ്മ സംരംഭ പദ്ധതിയുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ കുടുംബശ്രീ സിഡിഎസുകളില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 – 45 വയസിന് മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കംപ്യൂട്ടര്‍ പരിഞ്ജാനം അഭികാമ്യം. കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡോറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ താഴെപ്പറയുന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 13 ന് വൈകിട്ട് അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട. ഫോണ്‍: 0468 2221807.

സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്

konnivartha.com : പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള സ്ത്രീ – പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യതകള്‍:
അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് ) ഉണ്ടായിരിക്കണം. അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കമ്പനികള്‍ / സഹകരണ സംഘങ്ങള്‍/ സഹകരണ ബാങ്ക് എന്നിടവങ്ങളില്‍ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി – 20 നും 35 നും മധ്യേ (2024 മെയ് മൂന്നിന് ).
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.
ഒഴിവുള്ള സി.ഡി.എസ് : കടപ്ര, സീതത്തോട്, മെഴുവേലി.

അവസാന തീയതി മെയ് 13 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍ : 0468 2221807

error: Content is protected !!