അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി : വേനല്‍ കടുത്തു

 

konnivartha.com: വേനല്‍ കടുത്തതോടെ കോന്നിയിലെ ദാഹമകറ്റുന്ന അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു . കാട്ടു ചോലകള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ ദാഹ ജലം തേടി അച്ചന്‍ കോവില്‍ നദിയുടെ സമീപത്തു എത്തി .

മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെടാത്ത അത്ര ചൂട് കൂടി . മരങ്ങള്‍ ഇലകൊഴിച്ചു തുടങ്ങി . വനത്തില്‍ ഇളം പുല്ലുകള്‍ കരിഞ്ഞു ഉണങ്ങിയതോടെ പച്ചിലകള്‍ തിന്നു ജീവിക്കുന്ന ചെറു മൃഗങ്ങള്‍ കാട് വിട്ടു നാട്ടിന്‍ പുറങ്ങളില്‍ എത്തി . ഇതോടെ കാര്‍ഷിക വിളകള്‍ കാത്തു സംരക്ഷിക്കാന്‍ പലരും പെടാപ്പാടില്‍ ആണ് .

അച്ചന്‍കോവില്‍ നദിയില്‍ തടയണ അല്ലെങ്കില്‍ ചെക്ക്‌ ഡാമുകള്‍ ഇല്ല . ജലം വെറുതെ ഒഴുകി പോകുന്നു . ചെറിയ ചെക്ക്‌ ഡാമുകള്‍ തീര്‍ത്താല്‍ വേനല്‍ കാലത്ത് ജലം ലഭ്യമാണ് . കല്ലാറില്‍ നിന്നും ഉള്ള പോഷക കൈവഴിയാണ് ഇപ്പോള്‍ അച്ചന്‍കോവില്‍ നദിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് .

error: Content is protected !!