തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് ഇല്ലല്ലോ : മനസ്സുകൊണ്ട് തയ്യാര്‍

 

konnivartha.com: തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻതന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോൺഗ്രസിനുമുമ്പിൽ ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉള്ള മറുപടി ഇങ്ങനെ ആണ് : ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്.ഞാൻ എന്തായാലും ഇവിടത്തെ എം.പി.യായിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ചടങ്ങിൽ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയിൽ നിങ്ങൾ പ്രചാരണമായി കണ്ടോളൂ.

 

തിരുവനന്തപുരത്ത് എന്നാണ് ചുവരെഴുത്ത് തുടങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; ‘കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി ചിലഭാഗത്ത് പാർട്ടി ചുവരൊക്കെ ബുക്ക് ചെയ്തുകഴിഞ്ഞു. തിരഞ്ഞെടുപ്പും സ്ഥാനാർഥിത്വവും പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ തരൂർ, പ്രഖ്യാപനം വന്നാൽ അവ ഉപയോഗിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ 19 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇത്തവണ 20 തന്നെ കിട്ടാനുള്ള സാധ്യതയുണ്ടെന്നും അതിന് ആത്മാർഥതയോടെ ഇറങ്ങണമെന്നും തരൂർ പറഞ്ഞു.

ശശി തരൂർ

2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ.ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ.

ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്‍റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ൽ ലണ്ടനിൽ ജനനം.‍ കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി.2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു.ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യ്തു എന്ന വാദം തള്ളുന്ന ആൻ ഇറ ഓഫ് ഡാർക്നസ് എന്ന ഗ്രന്ഥത്തിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ശശി തരൂരിന്റെ പുസ്തകങ്ങൾ
ബുക്‌ലെസ് ഇൻ ബാഗ്ദാദ് ഉം, വായനയെക്കുറിച്ചുള്ള മറ്റു കുറിപ്പുകളും
നെഹ്രു – ഇന്ത്യയുടെ കണ്ടുപിടിത്തം
കേരളം – ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങൾ – എം.എഫ്. ഹുസൈൻ, വർണ്ണന – ശശി തരൂർ)
ഇന്ത്യ – അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്
ലഹള
ഗ്രേറ്റ് ഇന്ത്യൻ നോവൽ
അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും
ഷോ ബിസിനസ്

error: Content is protected !!