ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് സുരക്ഷ

 

ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി : ഐ ബി റിപ്പോര്‍ട്ട് നല്‍കി

KONNIVARTHA.COM : ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരള ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഐ ബി റിപ്പോര്‍ട്ട് നല്‍കി .സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാ​ഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ എത്തിക്കുമെന്നും റിപ്പോർട്ട്.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു . ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിക്കുകയായിരുന്നു.

error: Content is protected !!