കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ ആരംഭിച്ചു

 

konnivartha.com : മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. എന്നും വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ ഗാനശുശ്രൂഷയും വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.ഇന്ന് പൂവൻപാറ ശാലേം മാർത്തോമ്മാ ഗായകസംഘത്തിന്‍റെ ഗാനശുശ്രൂഷയും, റവ. ജോർജ്ജ് വർഗ്ഗീസ് പുന്നക്കാടിന്‍റെ വചന ശുശ്രൂഷയുമാണ് നടന്നത്.

നവംബര്‍ 24 ന് രാവിലെ 10 മണിയ്ക്ക് ഉപവാസ പ്രാർഥന, വചന ശുശ്രൂഷ ബ്രദർ ബാബു ജോൺ വൈകിട്ട് 6.30 ഗാന ശുശ്രൂഷ, വചന ശുശ്രൂഷബ്രദർ ജോയി പുല്ലാട് നയിക്കും

നവംബർ 25 ശനിയാഴ്ച സൺഡേ സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക സമ്മേളനം വൈകിട്ട് 4 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.

നവംബർ 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൺവെൻഷൻ സമാപനത്തോടെ അനുബന്ധിച്ച് മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ ശതാബ്ദി കോന്നി സെന്‍റര്‍ സമ്മേളനം നടക്കും. ഇതിനോട് അനുബന്ധിച്ച് സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങൾ അടങ്ങിയ സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ് എന്ന് കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ ഭാരവാഹികളായ റവ. റെജി കെ. ഫിലിപ്പ്, റവ. ഫിലിപ്പ് സൈമൺ, ബാബു വെമ്മേലി, സജു ജോൺ, തോമസ് മാത്യു എന്നിവര്‍ പറഞ്ഞു .

error: Content is protected !!