കുട്ടികളെ മാനസിക കരുത്തുള്ളവരാക്കുക മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

 

കുട്ടികളെ മാനസികമായി കരുത്തുള്ളവരായി മാറ്റിയെടുക്കുകയാണ് മഞ്ചാടിക്ലബ്ബിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട എക്സൈസ് വിമുക്തിമിഷന്റെ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായുള്ള മഞ്ചാടി ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ. യു. പി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ വിഷമങ്ങളും പ്രയാസങ്ങളും അവര്‍ക്ക് തുറന്നു പറയാന്‍ മഞ്ചാടിക്ലബ് അവസരമൊരുക്കും. കുട്ടികള്‍ നല്ല ഹൃദയവും സ്വഭാവവും ചിന്തയും വാക്കുകളും പ്രവര്‍ത്തിയുമുള്ളവരായി വളരണം. ബാല്യകാലം മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യകാലമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഉണരട്ടെ ബാല്യം ഉയരട്ടെ മൂല്യം എന്ന സന്ദേശമുയര്‍ത്തി എക്‌സൈസ് വിമുക്തിമിഷന്റെ പ്രൈമറി സ്‌കൂള്‍തല പദ്ധതിയായ ബാല്യം അമൂല്യത്തിന്റെ ഭാഗമായാണ് മഞ്ചാടി ക്ലബുകള്‍ രൂപീകരിക്കുന്നത്.
അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അലാവുദീന്‍, പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ സലീം, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി, യു പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ശ്രീജ, പി ടി എ പ്രസിഡന്റ് ഷമീന പി അനസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!