ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ ഒഴിവുകൾ

അപേക്ഷ ഓൺലൈനായി മാത്രം; അവസാന തീയതി 2023 നവംബർ 29

konnivartha.com: ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള വിവിധ അപ്പീലുകൾ പരിഗണിക്കുന്നതിനായി 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സ്ഥാപിതമായ അപ്പലേറ്റ് അതോറിറ്റിയായ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അംഗങ്ങളുടെ തസ്തികയിലേക്ക് നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്താൻ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കമ്മീഷന്റെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.

ഉപഭോക്തൃകാര്യ വകുപ്പ് ഓൺലൈൻ വഴി മാത്രമേ അപേക്ഷ ക്ഷണിച്ചിട്ടുള്ളൂ.

ട്രൈബ്യൂണൽ പരിഷ്കരണ നിയമം, ട്രൈബ്യൂണൽ (സേവന വ്യവസ്ഥകൾ) ചട്ടങ്ങൾ, 2021 എന്നിവയിലെ വ്യവസ്ഥകൾക്കനുസൃതമായി ആയിരിക്കും ഉദ്യോഗാർത്ഥിയുടെ നിയമനത്തിന്റെ യോഗ്യത, ശമ്പളം, മറ്റ് നിബന്ധനകളും വ്യവസ്ഥകളും.

പ്രസ്തുത തസ്തികയിലേക്ക് നിയമനത്തിനായി പേരുകൾ ശുപാർശ ചെയ്യുന്നതിനായി ട്രൈബ്യൂണൽ പരിഷ്കരണ നിയമം 2021 പ്രകാരം രൂപീകരിച്ച സെർച്ച്-കം-സെലക്ഷൻ സമിതി, ഉദ്യോഗാർത്ഥികളുടെ യോഗ്യതയ്ക്കും അനുഭവജ്ഞാനത്തിനും അർഹമായ പ്രാധാന്യം നൽകി, അപേക്ഷകൾ പരിശോധിക്കുകയും വ്യക്തിഗത ആശയവിനിമയം നടത്തുന്നതിന് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്യും. യോഗ്യത, അനുഭവജ്ഞാനം, വ്യക്തിപരമായ ഇടപെടല് എന്നിവയുടെ അടിസ്ഥാനത്തില് സമിതി നടത്തുന്ന ഉദ്യോഗാര്ത്ഥികളുടെ മൊത്തത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ട്രൈബ്യൂണൽ പരിഷ്കരണ നിയമം 2021, ട്രൈബ്യൂണൽ (സേവന വ്യവസ്ഥകൾ) ചട്ടങ്ങൾ 2021, ഉപഭോക്തൃ സംരക്ഷണ (ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ) ചട്ടങ്ങൾ എന്നിവ മന്ത്രാലയത്തിന്റെ വെബ് സൈറ്റായ “www.consumeraffairs.nic.in” ൽ ലഭ്യമാണ്.

യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ jagograhakjago.gov.in/ncdrc എന്ന യുആർഎൽ വഴി ഓൺലൈനായി 2023 നവംബർ 29 നകം സമർപ്പിക്കേണ്ടതാണ്.

error: Content is protected !!