പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/09/2023)

നെടുംകുന്നം കാവനാല്‍ കടവ് റോഡിന് പുതുക്കിയ ഭരണാനുമതി

നെടുംകുന്നം അട്ടക്കുളം വരവേലി പേക്കാവ് കുമ്പക്കപ്പുഴ വട്ടപ്പാറ നെടുകുന്നം കാവനാല്‍കടവ് റോഡിലെ ഫേസ് ഒന്നിലെ നെടുംകുന്നം കാവനാല്‍കടവ് റോഡിന് 3.63 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.
2019 – 20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച ഈ പ്രവൃത്തിക്ക് ജിഎസ്ടി നിരക്ക് കൂടിയപ്പോള്‍ പദ്ധതിയുടെ തുകയും വര്‍ധിച്ചു പണികള്‍ മുന്നോട്ടു നീക്കാന്‍ കഴിയാതായി.

ജില്ലാ വികസന സമിതിയിലും മന്ത്രിതല അവലോകന യോഗത്തിലും എംഎല്‍എ ഈ പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പു നിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

അധികരിച്ച തുക അനുവദിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി നല്‍കിയിട്ടുള്ളത്. സാങ്കേതികാനുമതി കൂടി പുതുക്കി ലഭ്യമാക്കിയതിനു ശേഷം നിര്‍മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ തുടങ്ങുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു എംഎല്‍എ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ്  ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒരു ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവല്‍  എന്നിവയില്‍  ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍  ഐ.സി.ടി.എസ്.എം ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും  ഉള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍  ഇലക്ട്രീഷ്യന്‍  ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒരു ഒഴിവ് . ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും  രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും  ഉള്ളവര്‍ ഒക്ടോബര്‍ അഞ്ചിന്  രാവിലെ 11 ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം . ഫോണ്‍: 0468- 2258710
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വര്‍ഷത്തേക്കായി ടാക്സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും ഒക്ടോബര്‍ നാലിന്  ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ ദര്‍ഘാസുകള്‍  സ്വീകരിക്കുന്നതും ഉച്ചയ്ക്ക് 3.30 തുറക്കുന്നതുമാണ്. ഫോണ്‍  : 0468-2319998, 8281954196.

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെ നീട്ടി. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം
ഇലന്തൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നിന്നും 2021-22 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ബി.എ, ബിഎസ്സി, ബികോം വിദ്യാര്‍ഥികളുടെ  കോഷന്‍ ഡിപ്പോസിറ്റ് തുക  ഒക്ടോബര്‍ 10 നകം  കോളജില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30 ന് മുമ്പായി തിരിച്ചറിയല്‍ രേഖകള്‍ സഹിതം നേരിട്ട് വന്ന് കൈപ്പറ്റണമെന്നും നിശ്ചിത തീയതിക്കകം  കൈപ്പറ്റാത്ത തുകകള്‍ സര്‍ക്കാരിലേക്ക് അടക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
പത്തനംതിട്ട ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ /എഡി മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒറ്റതവണ ഉപയോഗത്തിലുളള പ്ലാസ്റ്റിക് വസ്തുക്കള്‍, ജലാശയ മലിനീകരണ സാഹചര്യങ്ങള്‍ എന്നിവയുടെ  പരിശോധനാ സ്‌ക്വാഡ്  വ്യപാര/ വാണിജ്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മത്സ്യസ്റ്റാളുകള്‍, ചിക്കന്‍ /ഇറച്ചി സ്റ്റാളുകള്‍ , വഴിയോര കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങി 242 സ്ഥാപനങ്ങളില്‍ ആകസ്മിക പരിശോധനകള്‍ നടത്തിയതില്‍  264 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 56 സ്ഥാപനങ്ങള്‍ക്കായി 5,05,000 രൂപ പിഴ ഈടാക്കി.

ബോധവത്ക്കരണ ക്ലാസ്  നടത്തി
കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡ്   മുഖേന  നടപ്പാക്കി വരുന്ന  പി.എം.ഇ.ജി.പി, എന്റെ ഗ്രാമം  എന്നീ സ്വയം  തൊഴില്‍  സംരഭങ്ങളെക്കുറിച്ച്   ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ  ആഭിമുഖ്യത്തില്‍  റാന്നി-പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്   കോണ്‍ഫറന്‍സ്  ഹാളില്‍  ബോധവത്ക്കരണ ക്ലാസ്  നടത്തി.    ബോധവല്‍ക്കരണ  സെമിനാറിന്റെ   ഉദ്ഘാടനം  റാന്നി- പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്.  അനിതാ അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  അസിസ്റ്റന്റ്  രജിസ്ട്രാര്‍  റ്റി.എസ് പ്രദീപ് കുമാര്‍,  ജൂനിയര്‍ സൂപ്രണ്ട് എച്ച്. ഷൈജു, വാര്‍ഡ് മെമ്പര്‍ വി.സി. ചാക്കോ, സി.ഡി.എസ്   ചെയര്‍പേഴ്സണ്‍ നിഷാ രാജ് , സി.ഡി.എസ്  വൈസ്  ചെയര്‍പേഴ്സണ്‍ സാറാമ്മ  ജോണ്‍, കെ. പ്രസാദ്, വി.ജയന്‍ എന്നിവര്‍ പങ്കെടുത്തു.


ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

പത്തനംതിട്ട ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)(മലയാളം മീഡിയം)(ഡയറക്ട്) (കാറ്റഗറി നം.203/2021)തസ്തികയുടെ 18.04.2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി  ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍  അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന അസല്‍  സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍ : 0468 2222665.

ലാബ് ടെക്നീഷ്യന്‍  നിയമനം
അന്തിചിറയില്‍ പ്രവര്‍ത്തിക്കുന്ന ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഡിഎംഎല്‍ടി അല്ലെങ്കില്‍ ബിഎസ്സി എംഎല്‍ടി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ് . അഭിമുഖം ഒക്ടോബര്‍ 10 ന് രാവിലെ 10 ന് ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 04734 223472, 8592921472, 9496326491.

 

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ പ്രതിഫലമെന്നു കാണണം

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ നാട്ടില്‍ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സര്‍ക്കാര്‍ സര്‍വീസിലാകുമ്പോള്‍. ഈ രീതിക്കു മാറ്റം കൊണ്ടുവരാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സര്‍ക്കാര്‍ ഓഫിസുകള്‍. അവിടേയ്ക്കെത്തുന്നവര്‍ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത്. ഇതു മുന്നില്‍ക്കണ്ട്, സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത  ജീവനക്കാരില്‍ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം.
മേഖലാ യോഗങ്ങള്‍ പുതിയൊരു തുടക്കമാണ്. പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കപ്പെടുന്നതിന് ഓരോ വകുപ്പുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ ഉദ്യോഗസ്ഥര്‍ ഹൃദിസ്ഥമാക്കണം. വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഉദ്യോഗസ്ഥര്‍ ഉയരണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയക്രമം പാലിച്ചു പോകുന്നുണ്ടെന്നുറപ്പാക്കണം.
മേഖലാതല അവലോകന യോഗങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകും. കുറച്ചു നാളുകള്‍കഴിഞ്ഞു വീണ്ടും യോഗം ചേരണം. വലിയ പ്രാധാന്യത്തോടെയാണ് നാട് ഈ യോഗങ്ങളെ കാണുന്നത്. ഇതു നല്ല മാതൃയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും വിവിധ വിഷയങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായാണു തിരുവനന്തപുരം മേഖലാതല അവലോകന യോഗം ചേര്‍ന്നത്.
പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കേണ്ടവ ബന്ധപ്പെട്ട വകുപ്പുകളുടെ കൂടിയാലോചനകളിലൂടെ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രണ്ടു സെഷനുകളിലായി നടന്ന അവലോകനത്തില്‍ രാവിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ അവലോകനവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്രമസമാധാന അവലോകനവും നടന്നു.

മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ. രാധാകൃഷ്ണന്‍,കെ.എന്‍. ബാലഗോപാല്‍,പി. രാജീവ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍,പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി ,ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, പി. പ്രസാദ്,  വി. ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിഎല്‍ആര്‍സി യോഗം 29 ന്
ഡിഎല്‍ആര്‍സി യോഗം സെപ്റ്റംബര്‍ 29 ന് പകല്‍ മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

അസാപ് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്  കുളക്കടയില്‍  ഉടന്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 6282821152.

ജില്ലാതല അധ്യാപക പരിശീലനം
ജില്ലയിലെ യുപി വിഭാഗത്തിലെ ഗണിതഅധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. പന്തളം ബി.ആര്‍.സി യില്‍ നടന്ന പരിശീലനത്തില്‍ 11 സബ് ജില്ലയില്‍ നിന്നും എത്തിയ അധ്യാപകര്‍ പങ്കെടുത്തു. ഇവരുടെ നേത്യത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ക്ലസ്റ്റര്‍ പരിശീലനം നല്‍കും . സംസ്ഥാന തലത്തില്‍ പരിശീലനം നേടിയ ബിനു കെ സാം , അനൂപ് ജോണ്‍ , കെ.ദീപു  എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.പന്തളം ഉപജില്ലാ തല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീലത, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പ്രകാശ് കുമാര്‍, എച്ച്എം ഫോറം കണ്‍വീനര്‍ സാബിറാ ബീവി, ഷാദം തുടങ്ങിയവര്‍ പങ്കെടുത്തു.

താല്‍പര്യ പത്രം ക്ഷണിച്ചു
കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വ്യത്യസ്ത മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി തല്‍പരരായ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപ്രതം ക്ഷണിച്ചു.
വിഭാഗം 1    : വൈദഗ്ദ്ധ്യ പരിശീലന സഥാപനങ്ങള്‍ / സംഘടനകള്‍, എഫ്.പി.സി
വിഭാഗം 2    : വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബ്രശീ യൂണിറ്റുകള്‍
വിഭാഗം 3    :   ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ  പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍.

നിബന്ധനകള്‍: മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ, പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം.

കേരളത്തില്‍ ഓഫീസ് സംവിധാനം.ജില്ലാ തലത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും പരിശീലന സൗകര്യത്തോടുകൂടിയ സെന്റര്‍.പരിശീലന ഏജന്‍സിക്ക് ജി.എസ്.ടി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.

താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത അപേക്ഷ ഫോമില്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന്  മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കുടുംബശ്രീ വെബ്‌സൈറ്റ്  ംംം. സൗറൗായമവെൃലല.ീൃഴ .ഫോണ്‍ : 0468 2221807

അംശദായ കുടിശിക അടയ്ക്കാന്‍ അവസരം
ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 31 വരെ നീട്ടി. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ്
പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നടപ്പ് അധ്യയനവര്‍ഷം ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിംഗ് ചെയ്ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നിലവില്‍ ബാങ്ക് അക്കൗണ്ടുളള വിദ്യാര്‍ഥികള്‍ ആധാര്‍ സീഡിങ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703

അക്കൗണ്ടന്റ് ഒഴിവ്
കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍.

ഒരു വര്‍ഷം അക്കൗണ്ടന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസകാരായിരിക്കണം. പ്രായപരിധി : 2023 ജനുവരി 1 ന് 38  വയസ്  പൂര്‍ത്തിയായിരിക്കണം. വേതനം : 20000 രൂപ
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി,എസ് ചെയര്‍പേഴ്സണ്‍ന്റെ സാക്ഷ്യപത്രം എന്നിവയോടു കൂടി ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ട്രേറ്റ് ,പത്തനംതിട്ട എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. പ്രത്യേക എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അക്കൗണ്ടന്റ് നിയമന അപേക്ഷ എന്ന് രേഖപെടുത്തണം.ഫോണ്‍: 0468 2221807.

അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് (ഡി.ആര്‍.ജി) പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബി.ആര്‍.സിയില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള റിസോഴ്‌സ് അധ്യാപകര്‍ക്കാണ് പരിശീലനം നടക്കുന്നത്.  തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങളും നടക്കും. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന കൂട്ടായ്മയില്‍ ഭാഷയുടെ വിവിധ സമീപനങ്ങള്‍ ബോധ്യപ്പെടുത്തുക, തുല്യതയും ഗുണതയുമുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് അധ്യാപകരെ ശാക്തീകരിക്കുക എന്നിവയാണ്  പരിശീലനത്തിന്റെ ലക്ഷ്യം.

യുപി തലത്തിലുള്ള പരിശീലനമാണ് പ്രാരംഭമായി നടക്കുന്നത്.സമഗ്ര ശിക്ഷാ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് , എ.ഇ.ഒ വി.കെ.മിനികുമാരി,  ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ റോയ് ടി മാത്യു. ഫാ.എബി. സി ചെറിയാന്‍, കെ. ശശികല , ഇ.മുഹമ്മദ് റാഫി , ഡോ.കെ.എം അഞ്ജു, തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്റര്‍വ്യൂ മാറ്റി
പറക്കോട് ഐസിഡിഎസ് പരിധിയില്‍ വരുന്ന ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് 28ന്  നടത്താനിരുന്ന ഇന്റര്‍വ്യൂ ഒക്ടോബര്‍ നാലിലേക്ക് മാറ്റിയതായി പറക്കോട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.


ജാഗ്രതാ നിര്‍ദ്ദേശം

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ  അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായി  വന്നതിനാല്‍  ബാരേജിലെ ജലം പൂര്‍ണമായും പുറത്തേക്ക് ഒഴക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഏതു സമയത്തും ഉയര്‍ത്തേണ്ടതായി വന്നേക്കാം.  ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം  കക്കാട്ടാറില്‍  ജലനിരപ്പ്  ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും  തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ആര്‍ടിഎ യോഗം 4 ന്
പത്തനംതിട്ട ആര്‍ടിഎ യോഗം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പത്തംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ദിലു അറിയിച്ചു.

സൗജന്യ തൊഴില്‍ പരിശീലനം
ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്ട് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബര്‍ 20 ന് ക്ലാസുകള്‍ തുടങ്ങും. താത്പര്യമുളളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/1v4JsDxPDu9eWPMh6. ഫോണ്‍ : 7994497989, 8547588142.

സൗജന്യ തൊഴില്‍ പരിശീലനം
ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട് ഫോളിയോ ആന്റ് മേക്കപ് ആര്‍ട്ടിസ്റ്റ് കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18-45 വയസ്. ഒക്ടോബര്‍ 15 ന് ക്ലാസുകള്‍ തുടങ്ങും. താത്പര്യമുളളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ലിങ്ക് : https://forms.gle/qaXrKc8RgiHbJbsy6. ഫോണ്‍ : 7994497989, 8547588142.

മിഷന്‍ ഇന്ദ്രധനുഷ്;യോഗം ഇന്ന് (27)
മിഷന്‍ ഇന്ദ്രധനുഷ് 5.0, റൗണ്ട് മൂന്ന്, ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ മീറ്റിംഗ് ഇന്ന് (27) രാവിലെ 11 ന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

error: Content is protected !!