കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ:പ്രതിരോധശേഷി കൂട്ടാൻ കടൽപായൽ ഉൽപന്നം

 

konnivartha.com: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). SARS-CoV-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോ-ആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോ-ആൽഗിൻ എക്‌സട്രാക്റ്റ് എന്ന് പേരുള്ള ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്.

പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപ്പന്നത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി പറഞ്ഞു.

SARS-CoV-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും ഉൽപന്നങ്ങൾ വികസിപ്പിച്ചിരുന്നു.

ഈ ഉൽപന്നം വ്യാവസായികമായി നിർമ്മിക്കുന്നതിന്, മരുന്ന് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി, കടൽപായലിൽ നിന്നും ആരോഗ്യ സംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകൾക്കായി സിഎംഎഫ്ആർഐ പഠനം നടത്തിവരുന്നുണ്ട്. കൂടാതെ, കടൽപായൽ കൃഷി വ്യാപമാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.

CMFRI develops nutraceutical to boost immunity

In continuation of its major research works on developing natural remedies from marine organisms against various lifestyle diseases, the ICAR-Central Marine Fisheries Research Institute (CMFRI) has come up with a nutraceutical product from select seaweeds to boost immunity, especially to help the body counter post-COVID complications. Named as CadalminTM Immunalgin extract (CadalminTM IMe), the product also has antiviral properties against the delta variant of SARS CoV-2 virus.

“The product is a synergistic combination of seaweed-based nutraceutical product, which is a 100% natural blend of highly nutritious bioactive ingredients extracted with eco-friendly green technology”, said Dr Kajal Chakraborty, Head of the Marine Biotechnology, Fish Nutrition and Health Division of the CMFRI who led the research work to develop the product.

This marks the 10th product in a series of nutraceuticals developed by the CMFRI from marine organisms. The Institute, in the past, has successfully brought out nutraceuticals targeting a range of lifestyle diseases, such as type-2 diabetes, arthritis, cholesterol, hypertension, hypothyroidism, osteoporosis and fatty liver.

Dr Chakraborty said that, “a promising reduction of viral infection rate was observed by administering CadalminTM IMe on SARS CoV-2 (delta variant) induced cells. CadalminTM IMe elevates innate immune responses by the regulation of the secretion of pro-inflammatory cytokines and chemokines”, he added.

The CadalminTM IMe interacts with membrane-associated pattern recognition receptors to prevent the virus entry through cellular signaling pathways and also stimulate inflammatory cytokine production. Hence, it will act as a good naturally derived alternative source for health benefits against inflammation and auto-immune disorders, he said.

The nutraceutical does not have any side effects as established by detailed pre-clinical trials. “It does not have toxicity concerning clinical and behavioural symptoms. The active ingredients in the product would be packed in plant-based capsules. Large-scale extraction of the active principles from the raw material was optimized in a factory unit, which demonstrated the commercial feasibility of the nutraceutical product”, Dr Chakraborty said, adding that the process for commercialisation of the product is in progress.

 

error: Content is protected !!