നീലക്കിളി ചിഹ്നം ഇനിയില്ല; ട്വിറ്റർ ഇനി എക്‌സ്

 

konnivartha.com: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു . നീലക്കിളിയെ പറപ്പിച്ചു . ഇനി ‘എക്സ് എന്ന ലോഗോയാണ് ട്വിറ്ററിന് .ട്വിറ്റർ റീബ്രാൻഡിങ് നടത്തി ഉടമയായ ഇലോൺ മസ്ക്.“ഉടൻ തന്നെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോടു വിടപറയും, ക്രമേണ എല്ലാ പക്ഷികളോടും.’’– മസ്കിന്റെ ഈ ട്വീറ്റ് പുറത്ത് വന്നതോടെ ലോഗോ മാറ്റം വരുന്നു എന്ന് കോടികണക്കിന് ഉപഭോക്താക്കള്‍ക്ക് മനസ്സിലായി .

ഞായറാഴ്ച രാത്രി മികച്ച ‘എക്സ്’ ലോഗോ ലഭിച്ചു . ലോകമെമ്പാടും നിലവിൽ വന്നു . ചൈനയുടെ വീചാറ്റ് പോലെ ഒരു ‘സൂപ്പർ ആപ്’ നിർമിക്കാനുള്ള മസ്കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാൻഡിങ് എന്നാണ് സൂചന.നീലക്കിളി’ യായിരുന്നു ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ.ഇന്നോടെ അത് മാറി എക്‌സ് എന്ന ലോഗോ സ്ഥാനം പിടിച്ചു . ‘എക്സ്’ എന്ന പേര് പലപ്പോഴായി മസ്ക് ഉപയോഗിച്ചിരുന്നു.ടെസ്‌ല ഉടമയായ ഇലോൺ മസ്‌ക് കഴിഞ്ഞ വർഷം ട്വിറ്റർ വാങ്ങിയിരുന്നു

 

error: Content is protected !!