സി എം എഫ് ആർ ഐ-യിൽ യങ് പ്രൊഫഷണൽ നിയമനം

 

konnivartha.com: തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സമുദ്ര മത്സ്യ​ഗവേഷണ സ്ഥാപനത്തിൽ പട്ടികജാതി വിഭാ​ഗത്തിൽ നിന്ന് യങ് പ്രൊഫഷണലിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം.

2023 ഓ​ഗസ്റ്റ് 03 ന് രാവിലെ 10.30 ന് ഐ സി എ ആർ – സി എം എഫ് ആർ ഐയുടെ വിഴിഞ്ഞം റീജിയണൽ സെന്ററിൽ വെച്ച് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായപരിധി 21- 45 വയസ്സ്. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2023 ജൂലൈ 27 ന് മുമ്പായി cmfrivizhinjam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2480224 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!