അരുവാപ്പുലം കല്ലേലി കത്തോലിക്കാ പള്ളിയുടെ ശവക്കല്ലറയില്‍ അറബി സൂക്തം എന്ന് നാട്ടുകാര്‍ 

 

konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴി ഉള്ള കത്തോലിക്കാ പള്ളിയുടെ സെമിത്തേരി സ്ഥിതി ചെയ്യുന്ന കല്ലറയില്‍ അറബി സൂക്തം എഴുതി വെച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .

 

നാളെ ഓര്‍മ്മ കുര്ബാ‍ന നടക്കേണ്ട പരേതന്‍റെ ശവക്കല്ലറയില്‍ ആണ് സാമൂഹിക വിരുദ്ധര്‍ അറബി ശ്ലോകം എഴുതിയവെള്ളരിക്ക വെച്ചത് .അതിനു ഒപ്പം താളിയോല ലഭിച്ചു എന്നും പറയുന്നു . ശവക്കലറയുടെ ഭാഗം പൊളിച്ചിട്ടും ഉണ്ട് .

 

പതിനെട്ട് വർഷം മുന്നേ മരിച്ച പരേതൻ്റെ മകനും കുടുംബവും കല്ലറ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍  ആണ് ഇത് ശ്രദ്ധയിൽപെട്ടത്. വാര്‍ഡ്‌ മെമ്പര്‍മിനി ഇടുക്കുളയും സ്ഥലത്ത് എത്തി ഇക്കാര്യം സ്ഥിരീകരിച്ചു . വിഷയത്തിലെ ഗൌരവം പോലീസ് ഉള്‍ക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും മെമ്പർ പറഞ്ഞു

error: Content is protected !!