അരുവാപ്പുലം വകയാർ റോഡിന്‍റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു

 

konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്ന
അരുവാപുലം വകയാർ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു.റോഡ് നിർമ്മാണത്തിൽ അപാകത ചൂണ്ടികാണിച്ചു നാട്ടുകാർ എം എൽ എ യ്ക്ക് പരാതി നൽകിയിരുന്നു. മെറ്റലിങ്ങിന്റെ അളവിൽ കുറവ് കണ്ട ഭാഗങ്ങളിൽ കൂടുതൽ മെറ്റൽ ഉപയോഗിച്ച് റോഡ് ഉയർത്തി നിർമ്മിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു.റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രമേ ടാറിങ് നടത്താൻ പാടുള്ളൂ എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് എംഎൽഎ കർശനമായി പറഞ്ഞു.

റോഡിന്റെ വീതി അളന്നു തിരിച്ചു തിട്ടപ്പെടുത്തുവാൻ പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഭുവനേശ്വരി അമ്പലത്തിന് സമീപം കലുങ്ക് പൊളിച്ചു ഉയരം കൂട്ടി നിർമ്മിക്കുന്നതിന് നിർദേശം നൽകി. 3.75 കോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന അരുവാപ്പുലം വകയാർ റോഡിന് 3.4 കിലോമീറ്റർ ദൈർഘ്യമുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

റോഡ് സന്ദർശനത്തിൽ എംഎൽഎ യോടൊപ്പം അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് മണിയമ്മ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാബു, ബാബു എസ് നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമുരുകേഷ് കുമാർ,അസി. എൻജിനീയർ രൂപക്ക് ജോൺ, താലൂക്ക് സർവേയർ ബിന്റോ,ദീദു ബാലൻ,ബിജു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!