ഡോ.എം .എസ്. സുനിലിന്‍റെ 281 -മത് സ്നേഹഭവനം സിനോജി ചാക്കോയ്ക്കും മൂന്ന് പെൺമക്കൾക്കും

 

konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 281 ആമത് സ്നേഹഭവനം വെള്ളത്തൂവൽ കുത്തുപാറ ചിറക്കൽ സിനോജി ചാക്കോയ്ക്കും 3 പെൺകുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ പി.സി. മാത്യുവിന്റെയും എൽസമ്മ മാത്യുവിന്റെയും സഹായത്താൽ നിർമ്മിച്ചു നൽകിയ വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജും ജോർജ് കുര്യാക്കോസും ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി അടച്ചുറപ്പില്ലാത്ത കുടിലിൽ ആയിരുന്നു ഷിനോജിയും ഭർത്താവ് ചാക്കോയും മൂന്ന് പെൺകുട്ടികളും താമസിച്ചിരുന്നത് . ഇഴ ജന്തുക്കളുടെയും മറ്റും ഉപദ്രവം ഉള്ളതിനാൽ ഭയ രഹിതമായി കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു കുടുംബം . ഇവരുടെ സാഹചര്യം ജില്ലാ കളക്ടർ ആയ ഷീബ ജോർജ് ആണ് ടീച്ചറിനെ അറിയിക്കുന്നതും അതിൽപ്രകാരം ഇവരുടെ സാഹചര്യം നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു രാജേഷ് .,വാർഡ് മെമ്പർ അനില സനിൽ .,പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ .,വില്ലേജ് ഓഫീസർ കെ .ഡി .സിന്ധു., അസിസ്റ്റൻറ് വില്ലേജ് ഓഫീസർ ജോൾ .എം., ഡെയ്സി മാത്യു .,മാത്യൂസ്. എം. ജോർജ്., ഷീന സന്തോഷ്., ഗ്രേസി ആൻറണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!