പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/03/2023)

ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം
പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), 10  ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 15 മുതല്‍ 25 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ  ജനറേഷന്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങ ള്‍, ജിഎസ്ടി സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്,  തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.                                                                                                                                                                                                                                                                                                                                                                                           5900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ , സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പടെ). താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ്  ആയ www.kied.info ല്‍ ഓണ്‍ലൈനായി മാര്‍ച്ച് 10ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍ : 0484 2532890/ 2550322/7012376994.

ജില്ലാ ആസൂത്രണ സമിതി യോഗം ആറിന്

ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്- ഫാം പ്ലാന്‍ പദ്ധതി പ്രകാരം പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം വേഗത്തില്‍ സാധ്യമാക്കുന്നതിന് രണ്ട് പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു പ്രീമിയം ഔട്ട്ലെറ്റിന് ധനസഹായം അഞ്ച്  ലക്ഷം രൂപയാണ്. എഫ് പി ഒ, പിഎസിഎസ് കൃഷിയുമായി ബന്ധപ്പെട്ട മറ്റ് രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രോജക്ട് റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കണം. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിനുളളില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ :  9446340941.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി നിയമനം നടത്തുന്നു. പറക്കോട് (വെറ്ററിനറി പോളിക്ലിനിക്ക്, അടൂര്‍)ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത്. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ പത്തനംതിട്ട റിംഗ് റോഡില്‍, മുത്തൂറ്റ്  ആശുപത്രിക്ക് എതിര്‍വശമായി പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് ആറിന്  രാവിലെ 11ന് നടത്തും. യോഗ്യതകള്‍-വെറ്ററിനറി സര്‍ജന്‍-  ബിവിഎസ്‌സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ : 0468-2322762.

 

ഇന്ത്യ@2047; യുവ സംവാദം സംഘടിപ്പിക്കുന്നതിന്  സംഘടനകള്‍ക്ക് അപേക്ഷിക്കാം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ചേര്‍ന്ന്   സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരില്‍ ജില്ലകള്‍തോറും യുവസംവാദം സംഘടിപ്പിക്കും.  നെഹ്‌റു യുവ കേന്ദ്രയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി യുവ സംവാദ പരിപാടി സംഘടിപ്പിക്കുന്നതിന്  യൂത്ത് ക്ലബുകളടക്കമുള്ള സാമൂഹ്യ സംഘടനകള്‍ക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നല്‍കും.സംവാദ പരിപാടി സംഘടിപ്പിക്കുന്നതിനായി ഓരോ ജില്ലയിലും മൂന്ന് വീതം സംഘടനകളെ തിരഞ്ഞെടുക്കും. സാമൂഹിക സേവന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍കാല പരിചയമുള്ളതും മികച്ച സംഘാടന ശേഷിയുള്ളതും ജാതി-മത-കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തന പശ്ചാത്തലമുള്ളതും നിയമാനുസൃതം  രജിസ്റ്റര്‍ ചെയ്തതും,അഫിലിയേഷന്‍ ഉള്ള ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകള്‍, യൂത്ത് ക്ലബുകള്‍ , സാമൂഹ്യ സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍,  സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയ സംഘടനകള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പി സന്ദീപ് കൃഷ്ണന്‍,ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവകേന്ദ്ര,പത്തനംതിട്ടയുമായി ബന്ധപ്പെടുക.
ഫോണ്‍ : 7558892580, 0468 2962580.
      

നികുതി
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2023-24 വര്‍ഷം വരെയുള്ള തൊഴില്‍ നികുതി, കെട്ടിടനികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കുവാനുളളവര്‍ മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍ നികുതി ഒടുക്കി ജപ്തി, പ്രോസിക്യൂഷന്‍, റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകണമെന്നും വിമുക്ത ഭടന്മാരുടെ/വിധവകളുടെ വാസഗൃഹത്തിന് നികുതി ഇളവിനുള്ള അപേക്ഷകള്‍  ഏപ്രില്‍ 10നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
.                                                                                                            
എസ്സിവിടി സപ്ലിമെന്ററി പരീക്ഷ

മെഴുവേലി ഗവ. വനിത ഐടിഐയില്‍ 2014 മുതല്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്ക് 2023 മാര്‍ച്ചില്‍ നടക്കുന്ന എസ്സിവിടി  സപ്ലിമെന്ററി (ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍)  പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 170 രൂപ 0230-ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് – 00-800-അദര്‍ റസീപ്റ്റ്‌സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് നാലിന് അകം ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കേണ്ടതും പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം അന്നേ ദിവസം വൈകുന്നേരം നാലിന് അകം പ്രിന്‍സിപ്പല്‍ മുന്‍പാകെ സമര്‍പ്പിക്കണം. 60 രൂപ ഫൈനോടു കൂടി  മാര്‍ച്ച്  ഏഴു  വരെ അപേക്ഷ സ്വീകരിക്കും.   വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 8281217506 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
 
പോര്‍ട്ടല്‍
റാന്നി ഗവ ഐടിഐയില്‍ 2018 മുതല്‍ അഡ്മിഷന്‍ എടുത്ത് വിജയിച്ച് ഇ-എന്‍ടിസികള്‍ ലഭിച്ച ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളില്‍ പ്രൊഫൈല്‍ സംബന്ധമായ തിരുത്തലുകള്‍ വരുത്തുന്നതിന് ഡിജിഇടി ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം പുനസ്ഥാപിച്ചു. തിരുത്തലുകള്‍ ആവശ്യമുള്ള ട്രെയിനികള്‍ തിരിച്ചറിയല്‍ കാര്‍ഡ്, നോട്ടറിയുടെ അഫിഡവിറ്റ്, എസ്എസ്എല്‍സി കോപ്പി, ഫോട്ടോ എന്നിവ സഹിതം മാര്‍ച്ച്  അഞ്ചിന് അകം ഐടിഐയില്‍ ഹാജരാകണം.

error: Content is protected !!