കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഉപ്പേരി എലി കരണ്ടു

 

konnivartha.com : കോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് അയച്ച ഏത്തയ്ക്കാ ഉപ്പേരി എലി കരണ്ടു എന്ന് പരാതി .ചീഫ് പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ക്കു പരാതി നല്‍കി . 31/01/2023 ല്‍ ഒരു കിലോ ഏത്തയ്ക്കാ ഉപ്പേരികോന്നി പോസ്റ്റ്‌ ഓഫീസില്‍ നിന്നും നോര്‍വേയ്ക്ക് ബുക്ക്‌ ചെയ്തത് . 2678രൂപ 60പൈസ കോന്നി പോസ്റ്റ്‌ ഓഫീസില്‍ അടച്ചു .

പാര്‍സല്‍ 15/02/2023 ല്‍ ലഭിച്ചപ്പോള്‍ എലി കരണ്ട രീതിയില്‍ ആണ് ലഭിച്ചത് . അയച്ച ആളിനും കിട്ടിയ ആളിനും ഈ ഏത്തയ്ക്ക മൂലം വലിയ നഷ്ടം ആണ് ഉണ്ടായത് എന്ന് പരാതി . കോന്നി നിവാസി രവീന്ദ്രൻ പിള്ള പുളിയ്ക്ക മണ്ണില്‍ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലിന് പരാതി കൊടുത്തു .

error: Content is protected !!