പത്തനംതിട്ട ജില്ലയില്‍ 6 സ്കൂള്‍ കുട്ടികളെ ഒറ്റ ദിവസം കാണാതായി : രണ്ട് ആണ്‍കുട്ടികളെ കണ്ടെത്തി : നാല് പെണ്‍കുട്ടികള്‍ക്കായി  അന്വേഷണം  

 

konnivartha.com : പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ആറു കുട്ടികളെ ഇന്ന് കാണാതായി .ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ് .രണ്ടു ആണ്‍കുട്ടികളെ കണ്ടെത്തി . പത്തനംതിട്ട നഗര പരിധിയിലെ രണ്ടു സ്കൂളില്‍ നിന്നായി രണ്ടും ഓതറയിലെ ഒരു സ്കൂളിലെ രണ്ടു പെണ്‍കുട്ടികളെയും ആണ് കാണാതായത് . റാന്നി വയലാത്തല നിന്നും കാണാതായ രണ്ട് ആണ്‍കുട്ടികളെ കോന്നിയില്‍ നിന്നും കണ്ടെത്തി .

 

ഓതറയിലെ പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെയും പത്തനംതിട്ട നഗര പരിധിയിലെ രണ്ടു സ്കൂളിലെ ഒന്‍പതിലും പത്തിലും പഠിക്കുന്ന പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട് . നാല് പേരെയും കണ്ടെത്താന്‍  പോലീസ് അന്വേഷണം നടക്കുന്നു

 

 

 

error: Content is protected !!