ഗുജറാത്തിലെ ചരിത്രനിര്‍മിതി തൂക്കുപാലം തകര്‍ന്ന് 35 മരണം: നൂറു പേരിലധികം നദിയില്‍ വീണു

 

ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 35 ആളുകള്‍ മരിച്ചു . നൂറു പേരിലധികം നദിയില്‍ വീണു . രക്ഷാ പ്രവര്‍ത്തനം നടക്കുന്നു . മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു .അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട മോര്‍ബിയിലെ തൂക്കുപാലം ചരിത്രനിര്‍മിതി എന്ന നിലയില്‍ ഏറെ പ്രസിദ്ധമാണ്. പുനുരുദ്ധാരണത്തിനു ശേഷം നാലുദിവസം മുന്‍പ് ഒക്ടോബര്‍ 26-ന്, ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഇത് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്.

മോർബിയിൽ അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

മോർബിയിലുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മോർബിയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുവിന്  പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.”

മോർബിയിലെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി  ഭൂപേന്ദ്രഭായ് പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ അടിയന്തരമായി അണിനിരത്തണമെന്ന്  മോദി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മോർബിയിലുണ്ടായ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലുമായും  മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ അടിയന്തരമായി അണിനിരത്താൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”

 

The Prime Minister, Shri Narendra Modi has announced an ex-gratia from the Prime Minister’s National Relief Fund (PMNRF) for the victims of the mishap in Morbi.

The Prime Minister’s office tweeted;

“PM @narendramodi has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each of those who lost their lives in the mishap in Morbi. The injured would be given Rs. 50,000.”

The Prime Minister, Shri Narendra Modi has spoken to the Chief Minister of Gujarat, Shri Bhupendrabhai Patel and other officials regarding the mishap in Morbi. Shri Modi has  sought urgent mobilisation of teams for rescue operations.
The Prime Minister’s office tweeted;
“PM @narendramodi spoke to Gujarat CM @Bhupendrapbjp and other officials regarding the mishap in Morbi. He has sought urgent mobilisation of teams for rescue ops. He has asked that the situation be closely and continuously monitored, and extend all possible help to those affected.”
error: Content is protected !!