പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 29/10/2022 )

 

 

 

 

 

 

 

ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

ദര്‍ഘാസ്
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല പാതകളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അംഗികൃത വയര്‍മാന്‍ ലൈസന്‍സുള്ളവരില്‍ നിന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ നാലിന് 11 ന് മുമ്പായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. പഞ്ചായത്ത് ലഭ്യമാക്കുന്ന ലൈറ്റുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് ഒരു തെരുവ് വിളക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള തുകയാണ് ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.

ഏകദിന ശില്‍പശാല

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഏകദിന ശില്‍പശാല കോഴഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍(പ്ലേസ്‌മെന്റ്) സി.ഖദീജാ ബീവി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തലും ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അലക്‌സാണ്ടര്‍ കോശി സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിംഗും എന്ന വിഷയത്തിലും ശില്‍പശാല നയിച്ചു. സ്വയംതൊഴില്‍ പദ്ധതികളുടെ അപേക്ഷാഫോറവും ശില്‍പശാലയില്‍ വിതരണം ചെയ്തു. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ പി.എസ്.റോഷ് കുമാര്‍, ഷിബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പരുമലപളളി പെരുനാള്‍: പ്രാദേശിക അവധി രണ്ടിന്
പരുമലപളളി പെരുനാള്‍ നവംബര്‍ രണ്ടിന് നടത്തപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.


പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി മാറ്റിവെച്ചു

പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി 03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ്ഡിവിഷന്‍, പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി നവംബര്‍ മൂന്നിലേക്ക് മാറ്റിയതായി പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം; 

പ്രാദേശിക അവധി ഡിസംബര്‍ ഏഴിന്
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം ഡിസംബര്‍ ഏഴിന് നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ്, പുളിക്കീഴ് ഐ.സി.ഡി.എസ്, പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി, പരുമല ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസ് ഉദ്ഘാടനം ചെയ്തു. പരുമല ദേവസ്വം ബോര്‍ഡ് കോളേജ് സുവോളജി വിഭാഗംമേധാവി ഡോ. ബി. ശ്രീകല അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ഐസിഡിഎസ് സിഡിപിഒ ഡോ. പ്രീതാകുമാരി സ്തനാര്‍ബുദം സംബന്ധിച്ച് വിഷയാവതരണം നടത്തി. രോഗനിര്‍ണയം നേരത്തെ നടത്തിയാല്‍ പ്രതിരോധം സാധ്യമാണെന്നും രോഗത്തെ സംബന്ധിച്ച ധാരണ പ്രധാനമാണെന്നും ക്ലാസ് നയിച്ച ഡോ.ഷെറിന്‍ ജോസഫ് പറഞ്ഞു. രോഗത്തെ അതിജീവിച്ച ഉഷ സൂസന്‍ ഉമ്മന്‍ വിദ്യാര്‍ത്ഥികളുമായി അനുഭവം പങ്കു വച്ചു. സംശയ നിവാരണത്തിനൊപ്പം സ്തനാര്‍ബുദ രോഗ നിര്‍ണയത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് സെല്‍ഫി പോയിന്റും വിദ്യാര്‍ത്ഥികള്‍ക്കായി ക്രമീകരിച്ചിരുന്നു.


റിംഗ് കംമ്പോസ്റ്റ് വിതരണം ചെയ്തു

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ റിംഗ് കംമ്പോസ്റ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിര്‍വഹിച്ചു. പഞ്ചായത്തിലെ 91 ഗുണഭോക്താക്കള്‍ക്ക് റിംഗ് കംമ്പോസ്റ്റും ഇവയുടെ ഉപയോഗം സംബന്ധിച്ച ലഘുലേഖയും വിതരണം ചെയ്തു.
മാലിന്യ സംസ്‌കരണത്തിനായി ബയോബിന്‍, സോക്പിറ്റ് തുടങ്ങിയവ നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സാമൂവേല്‍, ഇ. എ ഇന്ദിര, ഗീതാ സദാശിവന്‍, കെ.ആര്‍. തുളസിയമ്മ, വിന്‍സന്‍ തോമസ്, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ വിനോദ് മിത്രപുരം തുടങ്ങിയവര്‍ പങ്കെടുത്തു.
മെഗാ തെഴില്‍ മേള നടത്തി
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയു ജികെവൈ) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന റാന്നി ബ്ലോക്ക് തല തൊഴില്‍മേള വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വടശേരിക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മേളയില്‍ വാര്‍ഡ് അംഗം കെ.കെ രാജീവ് അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് പ്രകാശ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരായ റ്റി.കെ ഷാജഹാന്‍, സ്മിത തോമസ്, ശാരി കൃഷ്ണ, വി.സിജി, നീതു പ്രകാശ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലേഖ രഘു എന്നിവര്‍ പങ്കെടുത്തു. മേളയില്‍ ഇരുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

 

 

താലൂക്ക് വികസന സമിതി യോഗം അഞ്ചിന്
നവംബര്‍ മാസത്തിലെ അടൂര്‍ താലൂക്ക് വികസന സമിതി യോഗം നവംബര്‍ അഞ്ചിന് രാവിലെ 10.30ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ചേരുമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.


താലൂക്ക് വികസന സമിതി യോഗം അഞ്ചിന്

നവംബര്‍ മാസത്തിലെ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

കേരള മീഡിയ അക്കാദമി ലഹരിവിരുദ്ധ പ്രചാരണ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു; സമ്മാനദാനം  (30) തിരുവനന്തപുരത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി നടത്തിയ ലഹരിക്കെതിരായ സന്ദേശം ഉള്‍പ്പെടുത്തിയ പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമി (30) തിരുവനന്തപുരം ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എല്‍.പി-യുപി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ അമൃതശ്രീ.വി.പിളള, ആയിഷ താജുദ്ദീന്‍, എസ്. ഗംഗ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തന്‍വി റിജോയ്, എസ്.നന്മ, അമീന ആലിയാര്‍, കൃഷ്ണപ്രിയ, അക്‌സ മറിയ സാജു എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗമത്സരത്തില്‍ എസ്.സ്‌നേഹ, അനഘ.എ.നായര്‍, വി.കെ അനുഗ്രഹ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആന്‍ മരിയ സുനില്‍, എ.മാനവ്‌സൂര്യ, വി.എസ് ശ്രീനന്ദ, ആവണി സുരേഷ്, ടി.എസ് വിനായക് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സിദ്ധാര്‍ത്ഥ് ബിജു, സി.ആര്‍ അഖില്‍, എസ്.എസ് അഫിന എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആര്‍.ഫര്‍സാന പര്‍വീണ്‍, എം.ഒ തോമസ്, ലിനി.വി.കോര, പി.എസ് അലന്‍ഷാ, സൈന്ധവി എന്നിവര്‍ പ്രോത്സാഹനസമ്മാനവും നേടി.
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ സന്ദേശ ലഘു വീഡിയോ ചിത്ര മത്സരത്തില്‍ അഫീഫ് അഹമ്മദ്, സ്‌നേഹ ബാലകൃഷ്ണന്‍, റാനിയ.ആര്‍.റെയ്ഹാന്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സദ്മ ജോസി, കെ.അമല്‍, അലന്‍ സക്കറിയ, ആഷിക്.സി.ബെഞ്ചമിന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹരായി.
സംവിധായകന്‍ സതീഷ് വെങ്ങാനൂര്‍, നാടകകൃത്തും പ്രഭാഷകനുമായ സുധീര്‍ പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍ സാബു ശിവന്‍ എന്നിവര്‍ അധ്യക്ഷരായ ജൂറി കമ്മിറ്റികളാണ് വിജയികളെ തിരഞ്ഞെടുത്തത്.

ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍  അഭിമുഖം നവംബര്‍ നാലിന്

പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് /കാഷ്യര്‍ (ഫ്സറ്റ് എന്‍സിഎ-മുസ്ലീം) (പാര്‍ട്ട് രണ്ട് സൊസൈറ്റി ക്വോട്ട) (കാറ്റഗറി നമ്പര്‍. 586/2021) തസ്തികയ്ക്കായി അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ നാലിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഫോണ്‍: 0468 2 222 665.

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി.എ, എംഎസ്്‌സി  സൈബര്‍ ഫോറെന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446 302 066, 9447 265 765.

പശു വളര്‍ത്തലിന് ധനസഹായം
ക്ഷീര വികസന വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട കൊമേഴ്സ്യല്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലെ അതിദരിദ്രര്‍ക്കായുളള ഒരു പശു വളര്‍ത്തലിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പശു വളര്‍ത്തലിന് താത്പര്യമുളള അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 95,400 രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്കുകളില്‍പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.

ഗതാഗത നിയന്ത്രണം
റാന്നി വലിയകാവ് റിസര്‍വ് റോഡില്‍ ഇന്നു (30) മുതല്‍ ഇന്റര്‍ലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ചെട്ടിമുക്ക് മുതല്‍ പുള്ളോലി വരെയുളള ഭാഗത്ത് കൂടിയുളള വാഹന ഗതാഗതം നിരോധിച്ചു. ഇതുവഴിയുളള വാഹനങ്ങള്‍ പൂഴിക്കുന്ന് ചെല്ലക്കാട് റോഡ് വഴിയും പുള്ളോലി നെല്ലിക്കമണ്‍ റോഡ് വഴിയും തിരിച്ചു വിടുന്നതാണെന്ന് റാന്നി പൊതുമരാമത്ത് (നിരത്ത്) ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

എസ്.റ്റി പ്രൊമോട്ടര്‍: അഭിമുഖം നാലിന്
മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും. മല്ലപ്പള്ളി താലൂക്കില്‍ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകണം. ഫോണ്‍: 0473 5 227 703.


ബാലസൗഹൃദ കേരളം: നാലാംഘട്ട ഉദ്ഘാടനം 31ന്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദ കേരളം നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുളിക്കീഴ് ബ്ലോക്ക്തല ഉദ്ഘാടനം തിരുവല്ല ഡയറ്റില്‍ ഈ മാസം 31ന് രാവിലെ 10ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കും. ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വ. എന്‍. സുനന്ദ മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികളുടെ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഘടന, പ്രവര്‍ത്തനം ഇടപെടുന്ന മേഖലകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും ഐസിഡിഎസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (ഏഴ് സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 1500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, കാഞ്ഞീറ്റുകര) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (17 സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (17 സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (അഞ്ച് സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 1500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താതപര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു വരെ.അനുരഞ്ജന ഉദ്യോഗസ്ഥന്‍: പാനലിലേക്ക് അപേക്ഷിക്കാം
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും 2007 ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുരഞ്ജന ഉദ്യോഗസ്ഥനായി നിയമിക്കുന്നതിന് അനുയോജ്യരായ ആളുകളുടെ ഒരു പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. തിരുവല്ല മെയിന്റനന്‍സ് ട്രൈബ്യൂണലുകളില്‍/ റവന്യു ഡിവിഷണല്‍ ഓഫീസുകളില്‍ ആയിരിക്കും പ്രവര്‍ത്തനം. യോഗ്യതകള്‍: മുതിര്‍ന്ന  പൗരന്മാരുടെയും അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയോ അല്ലെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം,  സാമൂഹ്യക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ അതിനോട് ബന്ധപ്പെട്ട മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പാരമ്പര്യവും നിയമപരിജ്ഞാനമുണ്ടായിരിക്കണം. അപേക്ഷകര്‍ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയാരിക്കണം.
വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ നവംബര്‍ 15നകം മെയിന്റനന്‍സ് ട്രൈബ്യൂണല്‍ / റവന്യു ഡിവിഷണല്‍ ഓഫീസ്, തിരുവല്ല, 689 001 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍:  0469 2 601 202.

ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് നിയമനം           

പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബിഎസ്‌സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ബയോഡേറ്റ സഹിതം അപേക്ഷകള്‍ mptpainavu.ihrd@gmail.com ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ അഞ്ച്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084

error: Content is protected !!