കെ.കെ. നായരെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് ആരംഭിക്കും

 

konnivartha.com/ പത്തനംതിട്ട: പത്തനംതിട്ടയുടെ സ്വന്തംകെ.കെ.നായരെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത് കെ.കെ.നായർഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിക്കുന്ന ഡോക്യുമെൻ്ററി ” കെ.കെ നായർ ദ ലെജൻഡ് ഓഫ് പത്തനംതിട്ട ” യുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് രാവിലെ ഒൻപതിന് ആരംഭിക്കും.പൊതു പ്രവർത്തകൻ സലിം പി. ചാക്കോയാണ് ഡോക്യൂമെൻ്ററി സംവിധാനംചെയ്യുന്നത് .

പ്രശസ്തസിനിമനടൻപ്രൊഫ.അലിയാർ വിവരണവും,ഛായാഗ്രഹണം സന്തോഷ് ശ്രീരാഗവും, എഡിറ്റിംഗ് രാജേഷ് പെരുനാടും,പ്രൊഡക്ഷൻകൺട്രോളറൻമാർ എസ്. അഫ്സൽ, വിഷ്ണു അടൂർ എന്നിവരും,പി.ആർ.ഓപി.സക്കീർശാന്തിയും,സ്റ്റിൽസ്ഷാജിവെട്ടിപ്രവും,ഡിസൈൻ എഡിറ്റും
നിർവ്വഹിക്കുന്നു

 

ഹരിഇലന്തൂർ,എ.ഗോകുലേന്ദ്രൻ,സുനിൽമാമ്മൻകൊട്ടുപള്ളിൽ,സി.കൃഷ്ണകുമാർ,സി.നന്ദകുമാർദോഹ,എം.ഗിരിശൻനായർ,പി.ഐ.ഷെറീഫ്മുഹമ്മദ്,അഡ്വ.ദിനേശ്നായർ,കെ.അനിൽകുമാർ ,ശ്രിജിത്ത് എസ്.നായർ എന്നിവരാണ് ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ നൽകുന്നത്.” എനിക്ക് മന്ത്രി സ്ഥാനം വേണ്ടഎൻ്റെപത്തനംതിട്ടയെ ജില്ലയാക്കണം എന്ന് പറഞ്ഞതും ജില്ല നേടി  തന്നതുംകെ.കെ.നായർസാറാണ്.ആസത്യസന്ധനായപൊതുപ്രവർത്തകനെഒരുനാളുംപത്തനംതിട്ട ജില്ലയിലെപൊതുസമൂഹത്തിന് മറക്കാൻ കഴിയില്ല “.

അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യൂമെൻ്ററിയുടെ പൂജ പത്തനംതിട്ടജില്ലരൂപികരണദിനമായ നവംബർ ഒന്ന് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയക്ക് പത്തനംതിട്ടവെട്ടിപ്രംകരിമ്പനയ്ക്കൽദേവിക്ഷേത്രത്തിൽമേൽശാന്ത കെ.രാധാകൃഷ്ണൻ
നമ്പ്യാതിരിയുടെസാന്നിദ്ധ്യത്തിൽനടക്കും.തിരുവിതാംകൂർദേവസ്വംബോർഡ്പ്രസിഡൻ്റ്അഡ്വകെ.അനന്തഗോപൻചടങ്ങിൽമുഖ്യാതിഥയായിരിക്കും.സാമൂഹ്യ,സാംസ്കാരിക,
രാഷ്ട്രിയരംഗത്തെപ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.സലിംപി.ചാക്കോആദ്യമായി സംവിധാനംചെയ്തഡോക്യുമെൻ്ററിയാണ് അട്ടപ്പാടി മധുവിൻ്റെകൊലപാതകം ആധാരമാക്കിയായിരുന്നു ആ ഡോക്യുമെൻ്ററി.

error: Content is protected !!