ശബരിമല റോഡുകള്‍ തീര്‍ഥാടനത്തിനു മുന്‍പ് തന്നെ നവീകരിക്കാന്‍ സാധിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

 

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ തീര്‍ഥാടനത്തിന് മുന്‍പ് തന്നെ നവീകരണം നടത്താന്‍ സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച അഞ്ച് റോഡുകളുടെ ഉദ്ഘാടനം റാന്നി – ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരത്തെ നിശ്ചയിച്ചതിന്റെ ഭാഗമായി ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് വിവിധ ജില്ലകളിലെ റോഡുകള്‍ പരിശോധിച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ 28 കോടി രൂപ വിനിയോഗിച്ചാണ് ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ബിഎം, ബിസിയിലാണ് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കാനാകുന്നത്. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം റോഡുകള്‍ ബിഎം, ബിസി ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പെന്നും മന്ത്രി പറഞ്ഞു. റാന്നി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ വലിയ മാറ്റത്തിനാണ് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നല്‍കുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. തീര്‍ഥാടനത്തിന് മുന്‍പ് തന്നെ റോഡുകളിലെ ചെറിയ കാര്യങ്ങള്‍ പോലും പരിഹരിച്ചു. ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും മന്ത്രി നേരിട്ട് കണ്ടു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ടൂറിസത്തിലും ഇതുവരെയില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നത്. റാന്നി മണ്ഡലത്തിലെ സ്വപ്ന പദ്ധതിയായ നോളജ് വില്ലേജ് പദ്ധതിക്കുള്‍പ്പെടെ വലിയ പിന്തുണയാണ് മന്ത്രി നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് വിവിധപദ്ധതികളില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പളാംപൊയ്ക – ഉതിമൂട് – പേരൂര്‍ചാല്‍ ശബരിമല വില്ലേജ് റോഡ് (10 കോടി), റാന്നി ഔട്ടര്‍ റിംഗ് റോഡ് (7.70 കോടി), ഇട്ടിയപ്പാറ- കിടങ്ങമൂഴി റോഡ് (5.25 കോടി), റാന്നി- കുമ്പളന്താനം റോഡ് (3.50 കോടി), മുക്കട – ഇടമണ്‍ റോഡ് (2.50 കോടി) എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.

ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജെസി അലക്‌സ്, രാജി പി. രാജപ്പന്‍, ബ്ലോക്ക് പഞ്ചയത്തംഗം സിബി താഴത്തില്ലത്ത്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എം. സാബു, ബ്രില്ലി ബോബി എബ്രഹാം, പിഡബ്ലു ഡി സെക്രട്ടറി അജിത് കുമാര്‍, പിഡബ്ലുഡി നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി.വിനു, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം പി.റ്റി. ജയ, അസി. എക്‌സി. എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം വി. അംബിക, അസി.എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം റീനാ റഷീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റ്റി.എന്‍. ശിവന്‍കുട്ടി, റ്റി.ജെ. ബാബുരാജ്, രാജു മരുതിക്കല്‍, ഷൈന്‍ ജി. കുറുപ്പ്, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത്, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, ഫിലിപ്പ് കുരുടാമണില്‍, കെ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, റെജി കൈതവന, കെ.വി. കുര്യാക്കോസ്, മാത്യു ദാനിയേല്‍, സനോജ് മേമന, എ.ആര്‍. വിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!