കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം കോന്നിയില്‍ സംഘടിപ്പിച്ചു

 

konnivartha.com : സി പി ഐ എം കോന്നി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ജെ അജയകുമാർ ഉത്ഘാടനം ചെയ്തു.

സി പി ഐ എം കോന്നി ഏരിയ കമ്മറ്റി അംഗം തുളസിമണിയമ്മ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ഐ എം ഏരിയ സെക്രട്ടറി ശ്യാം ലാൽ, കോന്നി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി സന്തോഷ്‌ കുമാർ, സോമൻ പാമ്പായികോട്, പത്മ ഗിരീഷ്,എബ്രഹാം ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!