പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിക്കും : കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

 

konnivartha.com : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു . നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള തര്‍ക്കം മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണ് എന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു .

 

1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക എന്നും അറിയുന്നു .ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

]തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. വിദേശ തീവ്രവാദ ഗ്രൂപ്പുകളുമായി പോപ്പുലര്‍ ഫ്രണ്ടിലെ നേതാക്കള്‍ ഇടപെട്ടു എന്ന് എന്‍ ഐ എ കണ്ടെത്തി . ഇവരിലൂടെ പണം എത്തിയതായും എന്‍ ഐ എ പറയുന്നു .

error: Content is protected !!