പ്രശസ്ത അസ്ഥിരോഗ ചികിത്സകൻ ഡോ. ജെറി മാത്യുവിന് തമിഴ്നാട് സർക്കാരിന്‍റെ ആദരവ്

 

konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്‍ക്ക് ആശ്വാസകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ജെറി മാത്യുവിന് തമിഴ്നാട് സർക്കാരിന്‍റെ ആദരവ് ലഭിച്ചു .

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെയും ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഡി.മോ.അൻപരശൻ, എന്നിവരുടെ നിർദ്ദേശപ്രകാരം സെമ്പാക്കം പഞ്ചായത്ത് കൗൺസിൽ ആണ് പ്രശസ്ത അസ്ഥിരോഗ ചികിത്സകൻ ഡോ.ജെറി മാത്യു എം.ബി.ബി.എസ്. എം എസ് ഓർത്തോ ചീഫ് സർജനെ ആദരിച്ചത് .

കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ ജെറി മാത്യു. ഇടുപ്പെല്ല് ഓപ്പറേഷന്‍ രംഗത്തെ മികച്ച ഡോക്ടര്‍ . ഓര്‍ത്തോപീഡിക്സ് സര്‍ജനായ ഡോ ജെറി മാത്യു നിലവില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചീഫ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ , കറ്റാനം സെന്റ്‌ തോമസ്‌ ആശുപത്രിയിലെ ക്ലിനിക്കല്‍ കാര്യനിർവാഹകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു . കോന്നിയിലെ നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു . ലക്ഷ കണക്കിന് രോഗികള്‍ക്ക് ദൈവ തുല്യന്‍ ആണ് ഡോ ജെറി മാത്യു.

 

error: Content is protected !!