“വരുത്തന്മാരായ “ഹാരിസന്‍ കമ്പനി രാജ്യം വിടുക : പാട്ടം കഴിഞ്ഞ ഭൂമി പാവങ്ങള്‍ക്ക് നല്‍കുക

 

konnivartha .com : ചെങ്ങറയില്‍ തോട്ടം കയ്യേറി വര്‍ഷങ്ങളായി താമസിക്കുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കണം :ഹാരിസന്‍ എന്ന ബിനാമി കയ്യേറിയ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും പിടിച്ചെടുക്കണം

പുനരധിവാസത്തിന് അർഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് ദയവായി ഹാരിസന്‍ കമ്പനി കയ്യേറിയ ഭൂമി നല്‍കി സര്‍ക്കാര്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയാല്‍ ഏറെ സന്തോഷം . കുത്തക പാട്ട കമ്പനിയേ ഈ സര്‍ക്കാരും സഹായിക്കുന്ന നിലപാടുകള്‍ ശരിയല്ല .

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ജനത്തെ സംരക്ഷിച്ചു പുനരധിവസിപ്പിക്കണം ഈ ഭൂമിയില്‍ . സര്‍ക്കാരിന് ഈ ഭൂമി തിരിച്ചു പിടിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഭൂരഹിതരായ ആളുകളുടെ സംഘടന ഉടന്‍ പിടിച്ചെടുത്തു കുടില്‍ കെട്ടും . ചെങ്ങറ ഭൂസമരം കല്ലേലി ആവര്‍ത്തിക്കും . അതിനുള്ള ആളുകള്‍ ഇന്ന് ഭൂരഹിതരുടെ പക്കല്‍ ഉണ്ട് .ഏതു സമയത്തും ഭൂരഹിതര്‍ ഹാരിസന്‍ കയ്യടക്കിയ കല്ലേലിയില്‍ ഉള്ള ഭൂമിയില്‍ അവകാശം സ്ഥാപിക്കും .

ഹാരിസണിന് ഇവിടെ അര്‍ഹത ഇല്ല .ഭൂമി ഇല്ല . പാട്ട കാലാവധി അവസാനിച്ചു . ഇനിയും കയ്യടക്കി വെച്ച ഭൂമിയിലെ “സ്വയം “അവകാശം വിടുക . ഈ കമ്പനി നാടിനു ആപത്തു ആണ് .
ഹാരിസന്‍ എന്ന കമ്പനിയ്ക്ക് കല്ലേലി ഭാഗത്തോ ചെങ്ങറയിലോ ഒരു അവകാശവും ഇല്ല . സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നുള്ള കേസ് സര്‍ക്കാര്‍ എടുക്കുക്ക . പാട്ട കാലാവധി കഴിഞ്ഞു .വാടകയ്ക്ക് എടുത്ത വീട് ഭൂമി ഒഴിയാന്‍ പറയാന്‍ ഉടമയ്ക്ക് അവകാശം ഉണ്ട് .

ഭൂരഹിതര്‍ ഈ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു കൊണ്ട് വലിയൊരു ഭൂസമരം വരുന്നു . അരുവാപ്പുലം വില്ലേജ് അധികാരികള്‍ പറയുക ഹാരിസന്‍ കയ്യടക്കിയ ഭൂമിയുടെ കൃത്യമായ വിവരം . രേഖകള്‍ പൊടിഞ്ഞു പോയി എന്ന് നിങ്ങള്‍ പറയും . എങ്കില്‍ ഭൂമി അളക്കുക . രേഖ ഹാരിസന്‍ കാണിക്കട്ടെ . ഒരു രേഖയും ഇല്ലാതെ ഹാരിസന്‍ എന്തിനു കല്ലേലി ഭൂമിയില്‍ വീണ്ടും അവകാശം സ്ഥാപിച്ചു . അരുവാപ്പുലം വില്ലേജ് സമാധാനം പറയണം .

കടന്നു കയറി കുടില്‍ കെട്ടി എന്ന് പറയുവാന്‍ ആരും വരരുത് .ഇതാരുടെയും ഭൂമി അല്ല . പാവങ്ങള്‍ക്ക് അവകാശപെട്ട ഭൂമി ആണ് . വെടിക്കൊപ്പുമായി നിയമ പാലകര്‍ വരരുത് .ഇത് ഹാരിസന്‍ ഭൂമി അല്ല . പാവങ്ങളുടെ ഭൂമിക ആണ് . ജില്ലാ കളക്ടര്‍ ഏടാകൂടം താങ്ങി വരരുത് ഇത് പാവങ്ങളുടെ ഭൂമി ആണ് . കേരള മുഖ്യമന്ത്രി വന്നാല്‍ സ്വാഗതം . ഇത് ഈ ഭൂമി പാവങ്ങള്‍ക്ക് വേണ്ടി വിട്ടു നല്‍കുക . ഹാരിസന്‍ ഇന്ത്യ വിടുക .

error: Content is protected !!