കോന്നി അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്‍റെ “കോലം “കണ്ടോ

 

konnivartha.com : കണ്ണ് തട്ടാതെ  ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്‍റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്‍റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി – കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഉള്ള ഈ പുതിയ കോലം ശ്രദ്ധേയമായത് .

വൈക്കോലും പാളയും മങ്കലവും കൊണ്ട് ഉണ്ടാക്കിയ കോലം ആയിരുന്നു നാടൊട്ടുക്ക് നമ്മള്‍ കണ്ടത് . എന്നാല്‍ പുതിയ കോലം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍ . വകയാർ പതാലിൽ പുഷ്പവിലാസം ബാബു പി.രാജ് പാട്ടത്തിന് എടുത്ത സ്ഥലത്തെ കൃഷ്യ്ക്ക് കണ്ണ് തട്ടാതെ ഇരിക്കാന്‍ ആണ് പരിഷ്കാരിയായ കോലം സ്ഥാപിച്ചത് . ആരുടേയും നോട്ടം ഇതിലേക്ക് ആണ് ആദ്യം പതിയുന്നത് . കുടവയറില്ല, പാന്റ്സും ബെൽറ്റും ഷൂസും ഓവർകോട്ടും തലയിലൊരു ഹെൽമെറ്റും, പ്ലൈവുഡ് കൊണ്ട് നിർമിച്ച യന്ത്ര തോക്കും ഏന്തിയാണ് ഈ കോലം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്

error: Content is protected !!