പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (11/04/2022 )

അവധിക്കാല പഠനക്ലാസ്

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, ഓറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത്  പഠനക്ലാസ് നടത്തും. ഒരു കുട്ടിക്ക് അഞ്ച് വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ പ്രമുഖരുമായുളള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍  ക്ലാസ്, കാക്കാരിശി നാടകം, നാടക പരിശീലനം എന്നിവയും ഉല്ലാസ പരിപാടികളും വിനോദയാത്രയും ഉണ്ടായിരിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന് അടൂര്‍ ഗവ. യുപിഎസിലോ സമീപത്തുളള ബിആര്‍സി ഓഫീസിലോ നല്‍കാം. ഏപ്രില്‍ 17  വരെ അപേക്ഷ സ്വീകരിക്കും. ഒരു മാസത്തെ ക്ലാസിന് 1500 രൂപയാണ് ഫീസ്. ഫോണ്‍ : 9645374919, 9400063953, 9447151132, 9497817585, 9495903296.

സാധ്യതാ ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍  എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ (എസ്.ടി വിഭാഗത്തിന് മാത്രമുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ) (കാറ്റഗറി നം. 554/2019) 19000-43600 രൂപ ശമ്പള സ്‌കെയിലില്‍ 20.11.2021ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ 07.04.2022 പ്രാബല്യത്തിലുളള സാധ്യതാ  ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം.   18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 എന്ന നമ്പരുകളില്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.

 


അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍  നോളജ് സെന്ററില്‍ അവധിക്കാല കോഴ്സുകളായ ആനിമേഷന്‍, ടെക്മാസ്റ്റര്‍, ലിറ്റില്‍ പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 0469 2785525, 8078140525.

ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്
അഡോബ് സോഫ്റ്റ് വെയറുകളായ അഡോബ് ഫോട്ടോ ഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ആഫ്റ്റര്‍ എഫെക്ട്സ്, അഡോബ് ഇല്ലസ്ട്രേറ്റര്‍, അഡോബ് ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറി ലൈന്‍ എന്നീ സോഫ്റ്റ് വെയറുകള്‍ 216 മണിക്കൂര്‍ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരം അസാപ് ഒരുക്കുന്നു.

 

ഈ സോഫ്റ്റ് വെയ്റുകളുടെ എല്ലാം ആറു മാസത്തെ ലൈസന്‍സും കോഴ്സിനോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. കോഴ്സ് കാലാവധി – 216 മണിക്കൂര്‍. ഫീസ് – 16000 രൂപ (സെര്‍ട്ടിഫിക്കേഷനും ഉള്‍പ്പടെ). കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 100 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :9495999715, 9495999668.

 

അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം
കാടറിയുന്നോരുടെ വയറെരിയാതിരിക്കാന്‍ എന്ന പേരില്‍ വേനല്‍ അവധികാലത്ത് എല്ലാ ദിവസവും മേയ് 31 വരെ പട്ടികവര്‍ഗ ഊരുകളിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും  റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  റാന്നി ഗുഡ്സമരിറ്റന്‍ ട്രസ്റ്റിന്റെയും  സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 13 ന് ഉച്ചയ്ക്ക് ഒന്നിന് പ്ലാപ്പളളി കോളനിയില്‍ നടക്കും. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി,  റാന്നി പെരുനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 


കൃഷിനാശം: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പഴവങ്ങാടിയിലെ കൃഷിനാശം സംയുക്ത സംഘം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വ്യാഴാഴ്ച വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശനഷ്ടം ആണ് പഴവങ്ങാടിയില്‍ ഉണ്ടായത്. നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് എംഎല്‍എ സംയുക്ത യോഗം വിളിച്ചത്.

നഷ്ട പരിഹാരം കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തണം. കൃഷി, മൃഗസംരക്ഷണ വകുപ്പുകളും ബന്ധപ്പെട്ട നാശനഷ്ട കണക്കുകള്‍ എടുത്ത് അടിയന്തരമായി സര്‍ക്കാരിന് സമര്‍പ്പിക്കണം. പഞ്ചായത്ത് പ്രസിഡന്റ്് അനിത അനില്‍കുമാര്‍, തഹസില്‍ദാര്‍ നവീന്‍ ബാബു, കൃഷി – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ജില്ലാതല ശില്‍പ്പശാല  (12)
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതിയുടെ നിര്‍വഹണത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ജില്ലാതല ശില്‍പ്പശാല (12) ഉച്ചകഴിഞ്ഞ്  രണ്ടിന് പത്തനംതിട്ട  വൈഎംസിഎ ഹാളില്‍ നടക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ശുചിത്വമിഷന്‍, കില എന്നിവയുടെ  പ്രതിനിധികള്‍ ഉണ്ടാവും. ജില്ലയിലെ ത്രിതല പഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.

 

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിപ്രകാരമുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യമിട്ടാണ് ടി പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഉൽപ്പാദന, സംരംഭ, വിപണന, കാർഷിക സഹായ മേഖലകൾ രൂപീകരിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത്കുമാർ അധ്യക്ഷതവഹിച്ചു . വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആമിന ഹൈദരാലി, ജെറി അലക്സ്, ഇന്ദിരാമണിയമ്മ കൗൺസിൽ അംഗങ്ങളായ ഷീന രാജേഷ്, ശോഭാ കെ മാത്യു, കൃഷി ഓഫീസർ നജീം എസ് എച്ച് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!