കോന്നി താലൂക്ക് വികസന സമിതി യോഗം ചേർന്നു: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തണമെന്ന് എം എൽ എ നിർദേശം നൽകി

 

konnivartha.com  :അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക് ഓഫീസിൽ താലൂക് വികസന സമിതി യോഗം ചേർന്നു..കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കുടിവെള്ള വിതരണം മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കണമെന്ന് എം എൽ എ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം, പൂങ്കാവ് പത്തനംതിട്ട റോഡിലെ മറൂർ ഭാഗം എന്നിവിടങ്ങളിൽ റോഡിന്റെ അതിർത്തി നിർണയിക്കുവാൻ ഉള്ള ഭാഗം സർവേ ഉദ്യോഗസ്ഥർ രണ്ടു ദിവസം കൊണ്ട് പൂർത്തീകരിക്കണമെന്ന് തഹസീൽദാർക്ക് നിർദേശം നൽകി.

കോന്നി ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തുള്ള നിർമാണപ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ജ്നീയറെ ചുമതലപ്പെടുത്തി. വള്ളിക്കോട് കൈപ്പട്ടൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ ട്രീറ്റ്‌മെന്റ്പ്ലാന്റിൽ നിന്നും പുറം തള്ളുന്ന വെള്ളം തൃക്കോവിൽ അമ്പലത്തിനു പുറകു വശത്തു കൂടി പാടശേഖരത്തിൽ ചെല്ലുന്നത് അച്ചൻകോവിലാറിൽ എത്തിക്കുന്നതിനും വള്ളിക്കോട് വകയാർ റോഡിൽ പൊതു മരമത്തു കലുങ്കിൽ നിന്നുള്ള വെള്ളവും പാട ശേഖരങ്ങളിൽ എത്തിയും കൃഷിക്കു നാശം സംഭവക്കുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർമാർക്ക് നിർദേശം നൽകി. വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ ലഭിക്കുന്നില്ല എന്ന പരാതി പരിശോധിക്കുവാൻ ജോ. ആർ ടി ഒ യെ ചുമതലപ്പെടുത്തി

.കൊല്ലൻ പടി ജംഗ്ഷനിൽ ഓടയ്ക്കുള്ളിൽ ഇലക്ട്രിക് പോസ്റ്റ്‌ സ്‌ഥാപിച്ചത് പരിശോധന നടത്തി മാറ്റി സ്‌ഥാപിക്കാൻ നിർദേശം നൽകി.ഗ്രാമീണ മേഖലയിലെ കെ എസ് ആർ ടി സി സർവീസ്കൾ ഇടയ്ക്ക് മുടങ്ങിപോകുന്നത് ഒഴിവാക്കി കൃത്യമായി സർവീസ് നടത്തുവാൻ നിർദേശം നൽകി.യോഗത്തിൽ ഉയിരുന്നു വന്ന പരാതികളെല്ലാം സമയബന്ധിതമായി പരിഹരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി.

യോഗത്തിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് തുളസിധരൻ പിള്ള, കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മോഹനൻ നായർ,മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, മൈലപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു വർഗീസ്,പ്രമാടം പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജി സി ബാബു, കോന്നി തഹസീൽ ദാർ കെ. ശ്രീകുമാർ,വിവിധ വകുപ്പ് ഉദോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!