തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും

KONNI VARTHA.COM : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കാനുളളവര്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി തുക ഒടുക്കി പ്രോസിക്യൂഷന്‍, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണം.

നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും. 2022-23 വര്‍ഷത്തെ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ആയതിനുളള അപേക്ഷ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഹാജരാക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2282223.

error: Content is protected !!