തണ്ണിത്തോട് പേരുവാലി കുടിവെള്ള പദ്ധതി :11.57 കോടി രൂപ ചിലവ്

 

KONNI VARTHA.COM  : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപെട്ടുകിടക്കുന്ന മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വാർഡുകളിലായി ഏകദേശം ആയിരം കുടുംബങ്ങൾക്ക് പ്രയോജനപെടുന്നതാണ് പദ്ധതി.11.57 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കല്ലാറിന്റെ തീരത്ത് പേരുവാലി തട്ടാത്തി കയം കേന്ദ്രീകരിച്ചാണ് കിണറും പമ്പ് ഹൌസും സ്ഥാപിക്കുന്നത്.

മണ്ണീറ തലമാനം, എലിമുള്ളുംപ്ലാക്കൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വാട്ടർ ടാങ്കുകളും നിർമ്മിക്കും. ഇതിനോടൊപ്പം ബൂസ്റ്റർ പമ്പുകളും സ്ഥാപിക്കും.2021 – 22 വാർഷിക പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്ത് ആദ്യ ഘട്ടമായി 1,44,66,608 രൂപ ജല അഥോറിട്ടിയിലേക്ക് നൽകിയിരുന്നു.

 

ഏകദേശം ആറുകോടി രൂപ തൃതല പഞ്ചായത്തിൽ നിന്നും എം എൽ എ, എം പി ഫണ്ടിൽ നിന്നും ബാക്കി തുക ജലജീവൻ പദ്ധതിയിൽ നിന്നും കണ്ടെത്തിയുമാണ് പദ്ധതി പൂർത്തിയാക്കുന്നത്.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ പ്ലാവിളയിൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പൻ, വൈസ് പ്രസിഡന്റ് രശ്മി, ഗ്രാമ പഞ്ചായത്ത് അംഗം ഷാജി കെ സാമൂവേൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!