പോപ്പുലർ ഫിനാൻസ് :നീതി തേടി നിക്ഷേപകർ  വീണ്ടും സമരത്തിലേക്ക്

 

 

Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിൽ നിക്ഷേപം നടത്തിയ ആയിരകണക്കിന് നിക്ഷേപകർ സർക്കാർ ഭാഗത്തു നിന്നുള്ള നീതി തേടുന്നു.

 

പോപ്പുലർ ഫിനാൻസ് ഉടമയും മക്കളും ചേർന്ന് നടത്തിയ കോടികളുടെ തട്ടിപ്പിൽ ഇരയായത് സാധാരണക്കാരായ നിക്ഷേപകരാണ്. സർക്കാർ തലത്തിൽ നിക്ഷേപകർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു എങ്കിലും പ്രത്യേക സാമ്പത്തിക നിയമം അനുസരിച്ചുള്ള നീതി ലഭിച്ചിട്ടില്ല.

നിക്ഷേപകരുടെ പരാതിയിൽ ആയിരത്തിലധികം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ബ്രാഞ്ചുകളിൽ പരിശോധന നടത്തി ലോക്കറിൽ ഉണ്ടായിരുന്ന മിച്ച സ്വർണ്ണം, പണം എന്നിവ കണ്ടെത്തി അതാത് ജില്ലാ ട്രെഷറികളിൽ സൂക്ഷിച്ചു. കണ്ടെത്തിയ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പും പൂർത്തിയായി എങ്കിലും ലേല നടപടി നീണ്ടു പോകുന്നു.

 

നിക്ഷേപകരുടെ നഷ്ടപെട്ട തുക തിരികെ ലഭിക്കുന്നതിന് ഉള്ള നടപടി സർക്കാർ ഭാഗത്തു നിന്നും സ്വീകരിച്ചു എങ്കിലും ഇത് പ്രാഥമിക ഘട്ടത്തിൽ തന്നെയാണ്.ഈ മെല്ലെ പോക്ക് നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നു.

 

സർക്കാർ തലത്തിൽ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യം ഉന്നയിച്ചു നിക്ഷേപരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ നേതൃത്വത്തിൽ മാർച്ചു 7 ന് സെക്രട്ടേറിയേറ്റ് പടിക്കൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി എസ് നായർ അറിയിച്ചു.

 

error: Content is protected !!