വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം:വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

 

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം – പോപുലർ ഫ്രണ്ട്

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ മുതലെടുപ്പ് നടത്താനുള്ള വർഗീയ വാദികളുടെ ശ്രമങ്ങൾക്ക് തടയിടണം. മതത്തിൻ്റെ പേരുപറഞ്ഞ് സാധാരണക്കാരായ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പ് മതസൗഹാർദം തകർക്കാൻ കോപ്പുകൂട്ടുന്ന ആർഎസ്എസ്- ബിജെപി വർഗീയ വാദികളെ ഒറ്റപ്പെടുത്തണം.

 

കഴിഞ്ഞ ദിവസം വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് ആറ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാനമായും പാറമടകളിലും കിണർ കുഴിക്കുമ്പോഴും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നവയാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഈ മേഖലകളിൽ നിരവധി പാറമടകളുമുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് സ്ഫോടനത്തിന് ശ്രമമുണ്ടെന്നും ആയുധശേഖരം പിടിച്ചെടുത്തു എന്നുമുള്ള വ്യാജ പ്രചാരണം ബിജെപി നേതാക്കൾ നടത്തുന്നത്. ഇതിനായി ഹിന്ദുക്കളുടെ തീർഥാടന കേന്ദ്രമായ ശബരിമലയെ വിഷയത്തിലേക്ക് വലിച്ചിഴച്ച് വർഗീയ മുതലെടുപ്പിനായി സംഘപരിവാരം ദുരുപയോഗം ചെയ്യുകയാണ്.

 

അടുത്തിടെ സമീപ പ്രദേശമായ മല്ലപ്പള്ളി ആനിക്കാട്ട് ചായക്കടയിൽ കിണർ തൊഴിലാളികളുടെ കൈവശമിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചപ്പോഴും സമാന രീതിയിൽ മുസ്‌ലിംകൾക്കെതിരെ നുണ പ്രചാരണം നടത്തി വർഗീയത പടർത്താൻ ബിജെപിയും ആർഎസ്എസും ശ്രമിച്ചിരുന്നു. കോന്നിയിലും പത്തനാപുരത്തും സമാന രീതിയിൽ ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തപ്പോഴും ഇതേ രീതിയിൽ വർഗീയ കാർഡിറക്കി മുതലെടുപ്പ് നടത്താൻ ബിജെപി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മാത്രമല്ല, ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം ആർഎസ്എസിൻ്റെ സ്വാധീനമേഖലയാണ്. അതിനാൽ തന്നെ സമുദായങ്ങൾ തമ്മിൽ സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപ്പൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്നും അന്വേഷിക്കണം.

വർഗീയ വാദികൾ ഈ വിഷയത്തെ മുൻനിർത്തി ഹിന്ദു- മുസ്‌ലിം സംഘർഷത്തിന് ശ്രമിക്കുകയാണ്. ആസൂത്രിതമായ ഇത്തരം നീക്കങ്ങൾക്ക് പോലിസ് കൂട്ടുനിൽക്കരുത്. പോലിസ് വിഷയത്തിൽ മൗനം വെടിയുകയും ഗൗരവമായി ഇടപെട്ട് വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!