പയ്യനാമൺ കുപ്പക്കര റോഡ് ഉന്നത നിലവാരത്തിലേക്ക് : നിർമ്മാണ ഉദ്ഘാടനം നടന്നു 

 

KONNIVARTHA.COM :കോന്നിയുടെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.പയ്യനാമൺ കുപ്പക്കര റോഡ് 1.25 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരു കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി മുരിങ്ങ മംഗലം ജംഗ്ഷൻ മുതൽ കുപ്പക്കര ജംഗ്ഷൻ വരെ 1.25 കോടി രൂപ ചിലവിലാണ് ഉന്നത നിലവാരത്തിൽആണ് നിർമ്മിക്കുന്നത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm&bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്.

അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്.ആറു മാസമാണ് നിർമ്മാണ കാലാവധി. അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിർമാണ പദ്ധതി യഥാർഥ്യമാകുന്നത്.ഇതോടെ, പയ്യനമൺ മേഖലയിലുള്ളവർക്ക് കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളേജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാർഗ്ഗമായി ഈറോഡ് മാറും.കോന്നി മെഡിക്കൽ കോളേജിലേക്കുള്ള രണ്ടു പ്രധാന റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.

 

. വൈകിട്ട് 5 നു മുരിങ്ങമംഗലം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ നിർമാണ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ അധ്യക്ഷയായി. കോന്നി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തുളസി മണിയമ്മ, പഞ്ചായത്ത്‌ അംഗങ്ങളായ ലിസിയമ്മ ജോഷ്വാ,തുളസി,ജിഷ ജയകുമാർ,സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യം ലാൽ,കേരള കോൺഗ്രസ്‌ (എം )നിയോജക മണ്ഡലം പ്രസിഡന്റ്‌ എബ്രഹാം വാഴയിൽ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ മുത്തലീഫ്,കേരള കോൺഗ്രസ്‌ ബി മണ്ഡലം പ്രസിഡന്റ്‌ കെ ജി രാമ ചന്ദ്രൻ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി ജോർജ് കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ എം എസ് ഗോപിനാഥൻ സ്വാഗതം പറഞ്ഞു ചടങ്ങിൽ പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി. ബിനു റിപ്പോർട്ട് അവതരിപ്പിക്കുകയും അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. റസീന കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

error: Content is protected !!