അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു

അടൂരില്‍ റോഡ് പണി ഇരട്ടി വേഗത്തില്‍

അടൂരിന് പുതുവര്‍ഷ സമ്മാനമായി റോഡുകള്‍ എല്ലാം ഉന്നത നിലവാരത്തില്‍

അടൂര്‍ ഇരട്ടപാല നിര്‍മാണം പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള ടാറിങ്ങും ആരംഭിച്ചു

അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇരട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം  നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റപള്ളി വരെയുള്ള കെ പി റോഡിന്റെ ഭാഗങ്ങള്‍ ഉന്നതനിലവാരത്തില്‍ ബി എം ആന്റ് ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ അവ പൂര്‍ത്തിയാക്കും.

 

 

ഇ വി റോഡ് ബി എം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അടൂര്‍ മണ്ണടി റോഡ് ഉന്നതനിലവാരത്തില്‍ ടാറിങ്ങ് പൂര്‍ത്തിയായി. ചിരണിക്കല്‍ കൊടുമണ്‍ റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കി. തട്ട റോഡിന്റെ ടാറിങ്ങ് പൂര്‍ത്തിയായി. കൊടുമണ്‍ ചിരണിക്കല്‍ റോഡും ഉന്നത നിലവാരത്തില്‍ പണി പൂര്‍ത്തികരിച്ചു. ചിരണിക്കല്‍ മുതല്‍ പറക്കോട് വരെ ഉള്ളഭാഗം മെയിന്റനന്‍സ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പറക്കോട് ഐവര്‍കാല റോഡ് ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കി.

 

മണ്ഡലത്തിലെ പി ഡബ്‌ളിയു ഡി റോഡുകള്‍ എല്ലാം ഉന്നതനിലവാരത്തിലാക്കി. ആനയടി കൂടല്‍ റോഡ് പണിയുടെ ഭാഗമായുള്ള ചന്ദനപ്പള്ളി പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കൂടല്‍ മുതല്‍ ചന്ദനപള്ളി വരെയും പഴകുളം മുതല്‍ കുരമ്പാല തെക്ക് വരെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് മെയിന്റനന്‍സ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഇവയുടെ ടാറി ഗ് നടപടികള്‍ക്കായി റിടെന്റര്‍ പൂര്‍ത്തീകരിച്ച്  നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ആനന്ദപ്പള്ളി കൊടുമണ്‍ റോഡും ടാര്‍ ചെയ്ത് ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തികരിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ മെറ്റിലിങ്ങ് നടത്തി വശങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 

 

പഴകുളം മുതല്‍ പള്ളിക്കല്‍ വരെ ഉള്ള ഭാഗത്ത്  പൈപ്പ് ലൈന്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.  പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അവിടെയും റോഡ് ടാറിങ്ങ്  ആരംഭിക്കും. ഇരട്ടപ്പാലത്തിലെ അപ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിച്ചാലുടന്‍ തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തി പാലങ്ങള്‍ സഞ്ചാരത്തിനായി തുറന്ന് കൊടുക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍  പറഞ്ഞു.

error: Content is protected !!