കൊക്കാത്തോട് ആദിവാസി ഊര് വിദ്യാ കേന്ദ്രത്തിലേക്കുള്ള റോഡ് നവീകരിച്ച് തുറന്നു കൊടുത്തു

 

KONNIVARTHA.COM : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാർഡ് 04 നെല്ലിക്കപ്പാറയിലെ കോട്ടാംപാറ ആദിവാസി ഊരിലേക്കും ഊര് വിദ്യാ കേന്ദ്രത്തിലേക്കും സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന റോഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിൽ 5.39 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ അതുമ്പുംകുളം ഡിവിഷന്റെ ഭാഗമായ ഈ പ്രദേശത്തെ ഏറ്റവും മോശം റോഡാണ് ഇപ്പോൾ നവീകരിച്ച് നാട്ടുകാർക്ക് തുറന്നു കൊടുത്തിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് അംഗം ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ദേവകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ, വി ജെ.ജോസഫ് (മോനച്ചൻ), ചന്ദ്രൻ ഒരേക്കർ, തങ്കച്ചൻ, റ്റി.ജി നിഥിൻ, സോമരാജൻ,സജി തോമസ്, ഊര് മൂപ്പത്തി സരോജിനി, രമ പ്രദീപ്, എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!