ദേശത്തുടി സാഹിത്യോത്സവം പോസ്റ്റർ പ്രകാശനം നടന്നു

 

KONNIVARTHA.COM : 2022 ജനുവരി 7, 8, 9 തീയതികളിൽ ദേശത്തുടി സാംസ്കാരിക സമന്വയം, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് മലയാളം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു.

 

പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ആദ്യ പോസ്റ്റർ , പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മന് നൽകി പ്രകാശനം നിർവ്വഹിച്ചു. കവി രാജേഷ് ചിത്തിര, ഡോ. അനു . പി.ടി, രാജേഷ് വള്ളിക്കോട്, രമേശ് അങ്ങാടിക്കൽ ,സജയൻ ഓമല്ലൂർ, ബിനു ജി തമ്പി , മഞ്ജു ഇലന്തൂർ, ബിനു കെ. സാം, വിനോദ് ഇളകൊള്ളൂർ, നാടകക്കാരൻ മനോജ് സുനി, രാജേഷ് ഓമല്ലൂർ, ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!