അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും അമ്മയെയും രക്ഷിച്ച വീട്ടമ്മയ്ക്ക് ആദരവ് നല്‍കി

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെയും,അമ്മയെയും രക്ഷിച്ച അരുവാപ്പുലം പഞ്ചായത്തിലെ ഐരവണ്‍ മംഗലത്ത് വീട്ടിൽ ശാന്തകുമാരിയമ്മയെ പഞ്ചായത്ത് നേതൃത്വത്തില്‍ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മയുടെ നേതൃത്വത്തില്‍ ശാന്തകുമാരിയമ്മയെ വീട്ടിൽ പോയി ധീരപ്രവർത്തിക്കുള്ള ആദരം അറിയിച്ചു.

കഴിഞ്ഞ ദിവസം തൊഴിലുറപ്പ് കഴിഞ്ഞു ആറ്റിൽ കുളിക്കാൻ പോയപ്പോഴാണ് ശാന്തകുമാരിയമ്മ അച്ചൻകോവിൽ ആറ്റിൽ രണ്ട് കുട്ടികളും അമ്മയും ഒഴുക്കിൽ പെട്ടുപോയത് കാണുന്നത്.മക്കൾ ഒഴുക്കിൽപെട്ടത് കണ്ട് നീന്തലറിയാത്ത അമ്മയും മക്കളെ രക്ഷിക്കാൻ ആറ്റിൽ ചാടിയെങ്കിലും ആറ്റിൽ ആഴമുള്ളതിനാൽ താഴ്ന്നുപോവുകയായിരുന്നു. രണ്ടുകുട്ടികളെയും കരയ്ക്കെതിച്ചപ്പോഴേക്കും കുട്ടികളുടെ അമ്മ വെള്ളത്തിൽ താഴ്ന്നു പോയിരുന്നു. “എന്റെ ജീവൻ പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് ഞാൻ വെച്ചു. ആവുന്നത്ര ശ്രമിച്ചു അര മണിക്കൂറോളം വെള്ളത്തിൽ നിന്ന് അവരെ പിടിച്ചു കയറ്റാൻ നോക്കി. മരണത്തെ നേരിൽ കണ്ടു. അന്നേരം വേറൊന്നും ആലോചിച്ചില്ല. എനിക്കിത്രയും പ്രായമുണ്ടല്ലോ അവര് ചെറുപ്പമല്ലേ അവരെ രക്ഷിക്കണമെന്നേ എനിക്കുള്ളാരുന്നു ” സ്വജീവൻ പോലും നോക്കാതെ മൂന്ന് ജീവനുകൾ രക്ഷിച്ച ശാന്തകുമാരിയമ്മയുടെ വാക്കുകൾ ഇങ്ങനെ .

error: Content is protected !!