പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

konnivartha.com :കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 11( പുളിവേലിൽ ജംഗ്ഷൻ, ഇടയാടിയിൽ ഭാഗം ഉൾപ്പെടുന്ന പ്രദേശം), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഡ് 9 (കയ്യാണിപ്പടി മുതൽ മ്ലാത്തടം ജംഗ്ഷൻ വരെ എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 20 മുതല്‍ 26 വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്ത പക്ഷം മറ്റൊരു ഉത്തരവ് കൂടാതെ കണ്ടെയ്‍ന്‍മെന്റ് സോൺ നിയന്ത്രണങ്ങള്‍
ഓഗസ്റ്റ് 26 ന് അവസാനിക്കും.

error: Content is protected !!