പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ബിനാമികളെ കണ്ടെത്താന്‍ ഇ ഡി നീക്കം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരില്‍ നിന്നും കടലാസ് ഷെയര്‍ കമ്പനികളുടെ പേരില്‍ തട്ടിയെടുത്ത 2000 കോടി രൂപയില്‍ 300 കോടി രൂപയോളം കേരളത്തില്‍ ബിനാമികളുടെ പേരില്‍ ഉടമകള്‍ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നു . പ്രധാന ഉടമകളായ മാനേജിംഗ് ഡയറക്ടർ റോയി തോമസ് ഡാനിയല്‍ മകളും പ്രധാന ഡയറക്ടറുമായ റീന മറിയം തോമസിനേയും ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു . പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നു ഇ ഡി കോടതിയില്‍ വാദിച്ചു .

ഗുരുതര സാമ്പത്തിക കുറ്റ കൃത്യവും ബിനാമി ഇടപാടുകളുമാണ് ഇ ഡി മൂന്നു മാസമായി അന്വേഷിക്കുന്നത് . തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തിയിട്ടുണ്ട് . ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത് . ഉടമയുടെ ഭാര്യ പ്രഭയും രണ്ടു പെണ്‍ മക്കളും തട്ടിപ്പിന് കൂട്ട് നിന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ .
റോയിയുടെ മാതാവ് വിദേശത്തേക്ക് മുങ്ങിയിരുന്നു . അവിടേയ്ക്ക് പോകാന്‍ ആയിരുന്നു റോയിയും കുടുംബവും ശ്രമിച്ചത് . രണ്ടു പെണ്‍ മക്കളെ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത് .
തട്ടിയെടുത്ത പണം കേരളത്തിലും പുറത്തും വിദേശത്തുമായി വിവിധയിടങ്ങളില്‍ ബിനാമി പേരുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് ഇ ഡി കണക്ക് കൂട്ടലുകള്‍ . തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ല .
ബിനാമികളെ കണ്ടെത്താന്‍ ഇ ഡി അന്വേഷണം ആരംഭിച്ചു .കോന്നിയില്‍ 3 പേര്‍ ബിനാമികളായി ഉണ്ട് എന്നാണ് അന്വേഷണത്തില്‍ പോലീസിന് നേരത്തെ മനസ്സിലായത് . ഗുരുതര സാമ്പത്തിക കുറ്റമായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് ആകും ഉചിതമെന്ന് കണ്ടാണ് കേരള സര്‍ക്കാര്‍ തന്നെ കേസ്സ് സി ബി ഐയ്ക്ക് കൈമാറുവാന്‍ കോടതിയോട് അപേക്ഷിച്ചത് .

300 കോടി രൂപയെങ്കിലും പലരുടെ ബിനാമി പേരുകളിലായി നിക്ഷേപം ഉണ്ട് എന്നാണ് ഇ ഡി യുടെ ബലമായ സംശയം . രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഇ ഡി കോന്നിയില്‍ തെളിവെടുപ്പ് നടത്തും . റോയിയുടെ ഒരു ബന്ധു അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് .ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് ചില രേഖകള്‍ കണ്ടെത്തിയിരുന്നു .
കോന്നി വകയാര്‍ മേഖലയിലെ ചില ബിനാമികളെ കൂടാതെ വിദേശത്തും കൊല്ലത്തും ബിനാമികള്‍ ഉണ്ടെന്നുള്ള സംശയത്തിന് ബലമേറി . ഉടമയുടെയും മക്കളുടെയും ബിനാമികളുടെയും പേരുകളില്‍ വാങ്ങിയ ഫ്ലാറ്റുകള്‍ വേഗത്തില്‍ വിറ്റഴിച്ചിരുന്നു . ഈ പണം ചിലരുടെ പേരില്‍ നിക്ഷേപിച്ചു എന്നാണ് അന്വേഷണത്തില്‍ അറിയുന്നതു . കോന്നി ടൌണിലെ ബഹുനില കെട്ടിടവും വിറ്റിരുന്നു .
15 വാഹനം മാത്രം ആണ് പോലീസ് കണ്ടെത്തിയത് . എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഏതോ രഹസ്യ കേന്ദ്രത്തില്‍ ഉണ്ട് എന്നാണ് ചിലര്‍ ഇ ഡിയ്ക്കു നല്‍കിയ രഹസ്യ വിവരം .

കോന്നി ടൌണിലെപോപ്പുലര്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുമായി ഉള്ള സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിച്ചു . മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ കോന്നി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്തിരുന്നു . ഇവയുടെ ലേലം പല പ്രാവശ്യം പ്രഖ്യാപിച്ചിരുന്നു .

കേരളത്തിലും പുറത്തും ഉടമകള്‍ നടത്തിയ കൊടുക്കല്‍ വാങ്ങലുകള്‍ ബിനാമി ഇടപാടുകള്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം എന്നിവയാണ് ഇ ഡി അന്വേഷിക്കുന്നത് . കേരളത്തില്‍നടന്ന 300 കോടി രൂപയുടെ ഇടപാടുകള്‍ ഏത് ബിനാമികളുടെ പേരില്‍ ആണ് നടത്തിയത് എന്നാണ് ഇ ഡിയ്ക് തെളിയിക്കേണ്ട കടമ്പ . ബിനാമികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുവാന്‍ ഉള്ള നീക്കത്തിലാണ് ഇ ഡി ശ്രമം .അതിനായി പ്രതികളുമായി തെളിവെടുപ്പ് നടക്കും . തട്ടിയെടുത്ത പണം ദുബായ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിക്ഷേപിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

error: Content is protected !!