തണ്ണിത്തോട് പ്ലാന്‍റേഷന്‍ ‍-തേക്കുതോട് റോഡ് നിര്‍മ്മാണം : ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും

തണ്ണിത്തോട് പ്ലാന്‍റേഷന്‍ ‍-തേക്കുതോട് റോഡ് നിര്‍മ്മാണം : ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും

കോന്നി വാര്‍ത്ത ഡോട്ട് കോം 🙁 www.konnivartha.com ) തണ്ണിത്തോട് പ്ലാന്റേഷന്‍ – തേക്കുതോട് റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റേഷന്‍ ഭാഗം നാലു കിലോമീറ്റര്‍ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.05 കോടി രൂപ മുടക്കിയാണ് പുനര്‍നിര്‍മിക്കുന്നത്.

ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. 5.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം ഗ്യാരണ്ടിയോടു കൂടിയാണ് നിര്‍മാണം നടത്തുന്നത്. കോഴിക്കോട് ഏബിള്‍ കണ്‍സ്ട്രക്ഷന്‍സിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്.

പൊതു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം വേഗത്തില്‍ നടപടികള്‍ നടത്തിയതിനാലാണ് ഇപ്പോള്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. റീബില്‍ഡ് കേരളയുടെ തിരുവനന്തപുരം പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കരാറുകാരുമായി ഉടന്‍ എഗ്രിമെന്റ് വച്ച് ജോലി ആരംഭിക്കുന്നതിനുള്ള അനുമതി നല്കും. കോട്ടയം പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റായിരിക്കും ജോലിക്ക് മേല്‍നോട്ടം വഹിക്കുക. എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.

പ്ലാന്റേഷന്‍ റോഡ് അവസാനിക്കുന്നിടത്തു നിന്ന് കരിമാന്‍തോടുവരെ 2.2 കിലോമീറ്റര്‍ ദൂരം പൊതുമരാമത്ത് വകുപ്പും നിര്‍മാണത്തിന് പദ്ധതി തയാറാക്കി പണം അനുവദിച്ച് സാങ്കേതിക അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ ഭാഗവും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നിര്‍മിക്കുന്നത്. തേക്കുതോട് – ഏഴാംതല റോഡ് മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപയ്ക്കുള്ള നിര്‍മാണം നടന്നു വരികയാണ്. ടാറിംഗ് കൂടി നടത്തി ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കും.

error: Content is protected !!