പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പൂര്‍ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (വലിയമഠത്തിനാല്‍ പ്രദേശം, അംബേദ്കര്‍ കോളനി പ്രദേശങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഇരുത്വാക്കുന്ന്, പ്ലാവേലില്‍ പ്രദേശങ്ങള്‍), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടുതറ ഒറ്റക്കവുങ്ങിനാല്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (മഞ്ഞനാംകുഴിയില്‍ പുള്ളോലില്‍ ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണമായും), വാര്‍ഡ് 02 (ഇലവുങ്കല്‍ മുക്കൂര്‍ ഭാഗം), റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14 പൂര്‍ണമായും, കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും) വാര്‍ഡ് 05 (വാഴുവേലില്‍പടി ഭാഗം), വാര്‍ഡ് 14 (എം പട്ടാഴി, പുല്ലാഞ്ഞുവിള ഭാഗങ്ങള്‍), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 06 (മേലേക്കാലാ ട്രാന്‍സ്‌ഫോര്‍മര്‍ പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 17 മുതല്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ 23 ന് അവസാനിക്കും.

error: Content is protected !!