കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലേലി എസ്റ്റേറ്റില്‍ നിന്നും സഹായം നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 50 പി. പി. ഇ കിറ്റുകൾ,10 പൾസ് ഓക്സി മീറ്ററുകൾ,100 എൻ 95 മാസ്കുകൾ,10 ലിറ്റർ സാനിട്ടയ്‌സർ,100 കയ്യുറകൾ, കോവിഡ് രോഗികളുടെ സമ്പർക്കമുണ്ടായ സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ ചാർജ് ചെയ്യാവുന്ന 2 സ്പ്രേയിംഗ്‌ മെഷിനുകൾ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കോവിഡ് രോഗികൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിനായി സാമ്പത്തിക സഹായവും ഹാരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റ് കൈമാറി .

ഹരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റ് സീനിയർ മാനേജർ നൈസ് ജെ മറ്റം കോന്നി എം. എൽ. എ അഡ്വ. കെ. യു. ജനീഷ്കുമാറിനും അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിക്കുമാണ് കൈമാറിയത് .

 

ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു. പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു. സി. എൻ, ഹരിസൺസ് മലയാളം ലിമിറ്റഡ് കോന്നി എസ്റ്റേറ്റ് വെൽഫയർ ഓഫീസർ അരുൺ ജോൺ, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയകുമാർ, എസ്റ്റേറ്റ് ട്രേഡ് യൂണിയൻ ജനറൽ കൺവീനർമാരായ ശിവദാസൻ, രാധാകൃഷ്ണൻ, സുരേന്ദ്രൻ നായർ, തോമസ്, ഡി. സി. സി വോളന്റിയർ സ. അസർ എന്നിവർ സംസാരിച്ചു .

error: Content is protected !!